[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ദുൽകർ സൽമാനോ ഫഹദ് ഫാസിലോ..? സത്യൻ അന്തിക്കാട് പറയുന്നു..!

മലയാളത്തിലെ ഏറ്റവും പ്രശസ്തനായ സംവിധായകരിൽ ഒരാൾ ആണ് സത്യൻ അന്തിക്കാട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകരിൽ ഒരാൾ കൂടി ആണ് അദ്ദേഹം. മോഹൻലാലിനെ വെച്ചാണ് അദ്ദേഹം ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. സത്യൻ അന്തിക്കാട്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടു ഏറെ പോപ്പുലർ ആയ ഒരു കൂട്ടുകെട്ടുമാണ്. ഇപ്പോൾ സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ട് യുവ താരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ഞാൻ പ്രകാശൻ എന്ന ചിത്രം സൂപ്പർ വിജയം നേടി മുന്നേറുകയാണ്. സത്യൻ അന്തിക്കാടിന്റെ കഴിഞ്ഞ ചിത്രത്തിൽ ദുൽകർ സൽമാൻ ആയിരുന്നു നായകൻ. ദുൽകർ സൽമാനെയും ഫഹദ് ഫാസിലിനെയും കുറിച്ചുള്ള തന്റെ വിലയിരുത്തൽ സത്യൻ അന്തിക്കാട് അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.

മലയാള സിനിമയിലെ യുവ താരങ്ങൾ ആയ ദുൽക്കറും ഫഹദും നിവിനും ടോവിനോയുമെല്ലാം തങ്ങളുടേതായ അഭിനയ ശൈലിയിൽ മനോഹരമായി അഭിനയിക്കുന്നവരാണ് എന്നാണ് അദ്ദേഹം പറയ്യുന്നതു. ഫഹദ് ഫാസിൽ എന്ന നടൻ തന്റെ അനായാസമായ അഭിനയ ശൈലി കൊണ്ടാണ് നമ്മളെ അത്ഭുതപ്പെടുത്തുന്നത് എങ്കിൽ ദുൽകർ സൽമാൻ നമ്മളെ ഞെട്ടിക്കുന്നത് തന്റെ കഥാപാത്രം നന്നാക്കാൻ വേണ്ടി കാണിക്കുന്ന കമ്മിറ്റ്മെന്റ് കൊണ്ടാണ് എന്ന് സത്യൻ അന്തിക്കാട് പറയുന്നു. ആ കാര്യത്തിൽ ദുൽകർ അച്ഛനായ മമ്മൂട്ടിയെ ആണ് ഓർമിപ്പിക്കുന്നത് എന്ന് പറയുന്നു സത്യൻ അന്തിക്കാട്. 

മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാവായി കണക്കാക്കുന്ന ആളാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ സ്വാഭാവികാഭിനയവുമായാണ് ഫഹദിന്റെ പ്രകടനത്തെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ അഭിനയ ശൈലിയെ തനിക്കു താരതമ്യം ചെയ്യാൻ തോന്നുന്നത് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. അത്തരത്തിൽ ഒരു പകർന്നാട്ടത്തിനു കഴിവുള്ള നടനാണ് ഫഹദ് ഫാസിൽ  എന്നാണ് സത്യൻ അന്തിക്കാടിന്റെ അഭിപ്രായം. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.