[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ജനപ്രിയ നായകനെ ഞെട്ടിച്ച സിനിമയുടെ സംവിധായകൻ അനുഭവം വെളിപ്പെടുത്തുന്നു..!

സംവിധാനം ചെയ്ത ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റാക്കി മാറ്റിയ സംവിധായകൻ ആണ് ജിസ് ജോയ്. ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ജിസ് ജോയ് ഇപ്പോൾ തന്റെ തുടർച്ചയായ മൂന്നാം വിജയം തേടി വിജയ് സൂപ്പറും പൗർണ്ണമിയും എന്ന സിനിമയുമായി എത്തുകയാണ്. വരുന്ന വെള്ളിയാഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ആണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ജിസ് ജോയിയുടെ ആദ്യ രണ്ടു ചിത്രങ്ങളിലും ആസിഫ് അലി തന്നെയായിരുന്നു നായകൻ. എന്നാൽ ജനപ്രിയ നായകൻ ദിലീപിനെയും ഞെട്ടിച്ച സംവിധായകൻ ആണ് ജിസ് ജോയ്. ദിലീപ് ആ കാര്യം തന്നോട് തുറന്നു പറഞ്ഞ അനുഭവം പങ്കു വെക്കുകയാണ് ജിസ് ജോയ് ഇപ്പോൾ.

ഏഴെട്ടു മാസങ്ങൾക്കു മുൻപാണ് ലാൽ മീഡിയയിൽ വെച്ച് ദിലീപിനെ കാണാൻ ഇടയായത് എന്നും അദ്ദേഹത്തെ കണ്ട താൻ ഓടി ചെന്ന് അദ്ദേഹത്തോട് സംസാരിക്കുന്നതിനിടയിലാണ് തന്റെ ആദ്യ ചിത്രമായ ബൈസൈക്കിൾ തീവ്സ് കണ്ട കാര്യം അദ്ദേഹം തന്നോട് പറഞ്ഞതെന്ന് ജിസ് ജോയ് വെളിപ്പെടുത്തുന്നു. താൻ വളരെ വൈകിയാണ് ചിത്രം കണ്ടത് എന്നും തനിക്കു ചിത്രം ഒരുപാട് ഇഷ്ടം ആയെന്നും ദിലീപ് പറഞ്ഞു. മാത്രമല്ല തനിക്കു അടുപ്പമുള്ള ഒരുപാട് എഴുത്തുകാരോടും സംവിധായകരോടും എല്ലാം ഈ ചിത്രത്തെ കുറിച്ച് സംസാരിച്ചു എന്നും ദിലീപ് പറഞ്ഞു.  ഒരുവിധം  സിനിമകളുടെ എല്ലാം ഇന്റെർവെലും ക്ലൈമാക്‌സും താൻ പ്രെഡിക്ട് ചെയ്യാറുണ്ടെന്നും ഏകദേശം  എല്ലാം കൃത്യമായി തന്നെയാണ് വരാറ് എങ്കിലും ജിസ് ജോയ് ചിത്രം തന്നെ ഞെട്ടിച്ചു കളഞ്ഞു എന്നാണ് ദിലീപ് പറഞ്ഞത്. ഏതായാലും ദിലീപേട്ടന്റെ വാക്കുകൾ തനിക്കു ഏറെ സന്തോഷം പകർന്നു എന്ന് ജിസ് ജോയ് പറയുന്നു. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.