[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇവരെ വിജയികളായി തിരഞ്ഞെടുത്തത് തെറ്റിപോയില്ല; പ്രതാപ് പോത്തന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുന്നു..!


കഴിഞ്ഞ ദിവസം പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മുഴുവൻ ശ്രദ്ധ നേടിയെടുക്കുകയാണ്. ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശൻ, അൽഫോൻസ് പുത്രൻ എന്നിവർ ഒരുമിച്ച് ഇരിക്കുന്ന ഒരു ചിത്രം സഹിതം ആണ് പ്രതാപ് പോത്തന്റെ ഫേസ്ബുക് പോസ്റ്റ്. കാർത്തിക് സുബ്ബരാജ് സ്റ്റേജിലും ഉണ്ടെന്നു ആ പോസ്റ്റിൽ പ്രതാപ് പോത്തൻ പറയുന്നു. താൻ കൂടി വിധികർത്താവ് ആയിരുന്ന കലൈഞ്ജർ ടിവിയിലെ നാളെ ഇയാകുന്നരിൻ എന്ന പ്രോഗ്രാമിലെ ജേതാക്കളായി  വർഷങ്ങൾക്കു മുൻപ് തങ്ങൾ തിരഞ്ഞെടുത്ത ടീം ആണിതെന്നു പ്രതാപ് പോത്തൻ പറയുന്നു. തങ്ങളുടെ തീരുമാനം തെറ്റി പോയിട്ടില്ല എന്ന് പറയുകയാണ് പ്രതാപ് പോത്തൻ ഇപ്പോൾ.

ഇവർ എല്ലാവരും സിനിമയിൽ തങ്ങളുടെ വ്യകതിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. വിജയ് സേതുപതി, ബോബി സിംഹ എന്നിവർ ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന നടൻമാർ ആയി വളർന്നപ്പോൾ കാർത്തിക്  സുബ്ബരാജ്, അൽഫോൻസ് പുത്രൻ എന്നിവർ തെന്നിന്ത്യയിലെ എണ്ണം പറഞ്ഞ സംവിധായകരിൽ രണ്ടു പേരും രാജേഷ് മുരുഗേശൻ തിരക്കേറിയ സംഗീത സംവിധായകനും ആയി മാറി. നാളെ റിലീസ് ചെയ്യുന്ന രജനികാന്ത് ചിത്രമായ പേട്ട സംവിധാനം ചെയ്തതും കാർത്തിക് സുബ്ബരാജ് ആണ്. ആ ചിത്രത്തിൽ രജനികാന്തിനൊപ്പം വിജയ് സേതുപതി, ബോബി സിംഹ എന്നിവരും അഭിനയിച്ചിട്ടുണ്ട്. വിജയ് സേതുപതിയെ തമിഴിലെ മുൻനിര നായകനാക്കിയതിലും അതുപോലെ ബോബ്ബ്യ് സിംഹക്കു ദേശീയ പുരസ്‍കാരം അടക്കം നേടിക്കൊടുത്തതിലും  കാർത്തിക് സുബ്ബരാജ് എന്ന സംവിധായകൻ വഹിച്ച പങ്കു ചെറുതല്ല. നേരം, പ്രേമം എന്നീ മലയാള ചിത്രങ്ങളിലൂടെയാണ് സംവിധായകൻ അൽഫോൻസ്  പുത്രനും സംഗീത സംവിധായകൻ രാജേഷ് മുരുഗേശനും പ്രശസ്തരായതു

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.