[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TeasersVideos

രസകരമായ നാലാം ടീസറുമായി വിജയ് സൂപ്പറും പൗര്ണമിയും; ചിത്രം വെള്ളിയാഴ്ച എത്തുന്നു..!

വിജയ് സൂപ്പറും പൗര്ണമിയും എന്ന ആസിഫ് അലി- ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ നാലാമത്തെ ടീസർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. ഈ ചിത്രത്തിന്റെ മുൻ ടീസറുകൾക്കും ഗാനങ്ങൾക്കും ട്രെയിലറിനും എല്ലാം ലഭിച്ചത് പോലെ തന്നെ മികച്ച പ്രേക്ഷക പ്രതികരണവും സ്വീകരണവും ആണ് ഈ പുതിയ ടീസറിനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജിസ് ജോയ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ മൂന്നാം ചിത്രം ആണ്. ഈ മൂന്നു ചിത്രങ്ങളിലും ആസിഫ് അലി ആണ് നായകൻ ആയി എത്തിയത് എന്നതും ഇവരുടെ കൂട്ടുകെട്ടിനെ പ്രതീക്ഷയുള്ളതാക്കുന്നു. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രം ഈ വരുന്ന വെള്ളിയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യും.

https://youtu.be/gJv_Yf4OucI
ജിസ് ജോയ് തന്നെ ഗാനങ്ങൾ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് പ്രിൻസ് ജോർജ് ആണ്. ഒപ്പം എന്ന ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിന് വേണ്ടി ഗംഭീരമായ ഗാനങ്ങൾ ഒരുക്കിയ ടീം ഫോർ മ്യൂസിക്സ് ആണ്  പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട് . ഈ ചിത്രത്തിന് വേണ്ടി റെനഡിവേ ഒരുക്കിയ ദൃശ്യങ്ങൾ  എഡിറ്റ് ചെയ്തിരിക്കുന്നത് രതീഷ് രാജ് ആണ്.  ബാലു വർഗീസ്, അജു വർഗീസ്, ജോസഫ് അന്നക്കുട്ടി, രഞ്ജി പണിക്കർ, സിദ്ദിഖ്, ശാന്തി കൃഷ്ണ, ദേവൻ  തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 

webdesk

Recent Posts

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 weeks ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 weeks ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

1 month ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

2 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

2 months ago

അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…

3 months ago

This website uses cookies.