ആസിഫ് അലിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ കൂമൻ എന്ന ചിത്രത്തിന്റെ ടീസർ ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്യുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. അടുത്ത മാസം പതിനേഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ആകാംഷയും ഉദ്വേഗവും നിറക്കുന്ന ഒരു കിടിലൻ ത്രില്ലറാണെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. ഇൻവെസ്റ്റിഗേഷൻ മോഡലിലും അതുപോലെ ഒട്ടേറെ മിസ്റ്ററി നിലനിർത്തുന്നതുമായ ത്രില്ലറാണ് ഈ ചിത്രമെന്ന് ട്രൈലെർ കാണിച്ചു തരുന്നുണ്ട്. ഈ വർഷം റിലീസ് ചെയ്ത മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ഒടിടി ഹിറ്റ് ട്വൽത് മാൻ രചിച്ച കൃഷ്ണകുമാർ തന്നെയാണ് കൂമനും രചിച്ചിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഗിരി എന്ന് പേരുള്ള ഒരു പോലീസുകാരനായാണ് ആസിഫ് അലി അഭിനയിച്ചിരിക്കുന്നത്. നെടുമ്പാറ എന്ന ഗ്രാമത്തിൽ, പിടി തരാതെ തുടർച്ചയായി മോഷണം നടത്തുന്ന ഒരു ക്രിമിനലിനു പിന്നാലെയുള്ള പോലീസിന്റെ അന്വേഷണമാണ് ഈ ചിത്രം അവതരിപ്പിക്കുന്നതെന്നാണ് ട്രൈലെർ പറയുന്നത്.
ആസിഫ് അലിക്കൊപ്പം രഞ്ജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൾ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്ന ചിത്രമാണിത്. കൂമനു വേണ്ടി ഛായാഗ്രഹണം നിർവഹിച്ചത് സതീഷ് കുറുപ്പ്, എഡിറ്റിങ്ങ് നിർവഹിച്ചത് വി എസ് വിനായക് എന്നിവരാണ്. വിഷ്ണു ശ്യാമാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.