[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എന്റെ സിനിമ 50 കോടി ക്ലബിൽ കയറുമ്പോൾ പ്രതിഫലം വർധിപ്പിക്കും: ഐശ്വര്യ ലക്ഷ്മി

മലയാളത്തിന്റെ പ്രിയ നടിയായ ഐശ്വര്യ ലക്ഷ്മി ഇപ്പോൾ തമിഴിലും തെലുങ്കിലും അഭിനയിക്കുന്ന നായിക കൂടിയാണ്. തമിഴിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം പൊന്നിയിൻ സെൽവനിലെ ഈ നടിയുടെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്നത് കുമാരി എന്ന ചിത്രമാണ്. അത് കൂടാതെ മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ, ദുൽഖർ സൽമാൻ നായകനായ കിംഗ്‌ ഓഫ് കൊത്ത എന്നീ ചിത്രങ്ങളും ഐശ്വര്യ ലക്ഷ്മി ഭാഗമായി എത്തുന്നുണ്ട്. ഒറ്റിറ്റിയിൽ വന്ന അമ്മു എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ റിലീസ്. ഇപ്പോഴിതാ മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ പ്രതിഫലത്തെ കുറിച്ചും സംസാരിക്കുകയാണ് ഈ നടി. ഒരു കൊല്ലം മുമ്പ് താൻ ചെയ്ത കാണേക്കാണേ എന്ന ചിത്രത്തിന് മേടിച്ച അതേ പ്രതിഫലം തന്നെയാണ് ഇപ്പോൾ വരാൻ പോകുന്ന കുമാരിക്കും മേടിച്ചിരിക്കുന്നതെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു.

പ്രതിഫലത്തിലുള്ള വ്യത്യാസം പല മേഖലകളിലും ഉണ്ടെന്നും സിനിമയിൽ ഉള്ള വ്യത്യാസമാണ് കൂടുതൽ ചർച്ചയാവുന്നത് എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. താൻ പ്രതിഫലം കുറച്ചു ജോലി ചെയ്യാറില്ല എങ്കിലും, തന്റെ പ്രതിഫലം നിർമ്മാതാവിന് ഒരു ഭാരം ആവാതിരിക്കണം എന്ന കാര്യമാണ് ശ്രദ്ധിക്കാറുള്ളതെന്നും ഈ നടി പറയുന്നു. നമ്മുക്ക് സിനിമയിൽ നിന്നും ലഭിക്കുന്നതിന്റെ നാല് മടങ്ങെങ്കിലും നിർമ്മാതാവിന് തിരിച്ചു കിട്ടണമെന്നും അതാണ് താൻ ഫോളോ ചെയ്യുന്നതെന്നും ഐശ്വര്യ പറയുന്നു. അല്ലാതെ വെറുതെ ചർച്ച ചെയ്ത് കൊണ്ടിരുന്നിട്ട് ഇവിടെ പ്രതിഫലമൊന്നും മാറാൻ പോകുന്നില്ലെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. തന്റെ സിനിമ എന്നാണോ 50 കോടി ഗ്രോസ് നേടുന്നത്, അന്ന് താൻ പ്രതിഫലം ഉയർത്തുമെന്നും, അത് വരെ പ്രതിഫലം ഉയർത്തി ചോദിക്കാൻ താൻ യോഗ്യയല്ല എന്നാണ് കരുതുന്നതെന്നും ഐശ്വര്യ ലക്ഷ്മി വിശദീകരിച്ചു.

ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

11 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

11 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.