[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

എന്റെ കണ്മുന്നിൽ വന്നു വെല്ലുവിളിച്ചിട്ടു പോയതല്ലേ, അവനെ ഞാൻ പൊക്കും; ത്രില്ലടിപ്പിച്ചു കൂമൻ ട്രൈലെർ

ആസിഫ് അലിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ കൂമൻ എന്ന ചിത്രത്തിന്റെ ടീസർ ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്യുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. അടുത്ത മാസം പതിനേഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ആകാംഷയും ഉദ്വേഗവും നിറക്കുന്ന ഒരു കിടിലൻ ത്രില്ലറാണെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. ഇൻവെസ്റ്റിഗേഷൻ മോഡലിലും അതുപോലെ ഒട്ടേറെ മിസ്റ്ററി നിലനിർത്തുന്നതുമായ ത്രില്ലറാണ് ഈ ചിത്രമെന്ന് ട്രൈലെർ കാണിച്ചു തരുന്നുണ്ട്. ഈ വർഷം റിലീസ് ചെയ്ത മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ഒടിടി ഹിറ്റ് ട്വൽത് മാൻ രചിച്ച കൃഷ്ണകുമാർ തന്നെയാണ് കൂമനും രചിച്ചിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഗിരി എന്ന് പേരുള്ള ഒരു പോലീസുകാരനായാണ് ആസിഫ് അലി അഭിനയിച്ചിരിക്കുന്നത്. നെടുമ്പാറ എന്ന ഗ്രാമത്തിൽ, പിടി തരാതെ തുടർച്ചയായി മോഷണം നടത്തുന്ന ഒരു ക്രിമിനലിനു പിന്നാലെയുള്ള പോലീസിന്റെ അന്വേഷണമാണ് ഈ ചിത്രം അവതരിപ്പിക്കുന്നതെന്നാണ് ട്രൈലെർ പറയുന്നത്.

ആസിഫ് അലിക്കൊപ്പം രഞ്ജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽ‌സൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൾ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്ന ചിത്രമാണിത്. കൂമനു വേണ്ടി ഛായാഗ്രഹണം നിർവഹിച്ചത് സതീഷ് കുറുപ്പ്, എഡിറ്റിങ്ങ് നിർവഹിച്ചത് വി എസ് വിനായക് എന്നിവരാണ്. വിഷ്ണു ശ്യാമാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

11 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

11 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.