ജനപ്രിയ നായകൻ ദിലീപ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇതിന്റെ ട്രൈലെർ റിലീസ് ചെയ്തത്. വലിയ പ്രേക്ഷക പ്രതികരണം നേടിയ ഈ ട്രൈലെർ ഇപ്പോൾ മൂന്നര മില്യൺ കാഴ്ചക്കാരെയും നേടി സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. . ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടം ഒരു പക്കാ എന്റെർറ്റൈനെർ ആണെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകിയത്. പ്രശസ്ത യുവ താരം അർജുൻ അശോകൻ നായകനായി എത്തുന്ന ഈ ചിത്രം അടുത്ത മാസമാണ് റിലീസ് ചെയ്യുക. അർജുൻ അശോകൻ, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, ഗണപതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ രാഘവൻ, സിദ്ദിഖ്, ശ്രീലക്ഷ്മി തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്നുണ്ട്.
ചിരിയും പ്രണയവും ആക്ഷനും ത്രില്ലും കൂട്ടിയിണക്കി ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു ചിത്രമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തട്ടാശ്ശേരി കൂട്ടം യുവ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിലൊന്നു കൂടിയാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത രചയിതാവായ സന്തോഷ് ഏച്ചിക്കാനമാണ്. നിവിൻ പോളി അരങ്ങേറ്റം കുറിച്ച മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന് ശേഷം യുവതാരങ്ങളെ അണിനിരത്തി ദിലീപ് നിർമ്മിച്ച ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ജിയോ പിവിയാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചത്. ജിതിൻ സ്റ്റാൻസിലാവോസ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് വി സാജനാണ്. തട്ടാശ്ശേരി കൂട്ടത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയതും പശ്ചാത്തല സംഗീതം നിർവഹിച്ചതും ശരത് ചന്ദ്രൻ ആർ ആണ്.
ഫോട്ടോ കടപ്പാട്: Anoop Upaasana
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.