[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാസ്സ് അവതാരമായി ജനപ്രിയ നായകൻ; ദിലീപ്- അരുൺ ഗോപി ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി രാമലീല എന്ന വമ്പൻ ഹിറ്റ് ചിത്രമൊരുക്കിയാണ് അരുൺ ഗോപി എന്ന സംവിധായകൻ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ അദ്ദേഹം വീണ്ടും ദിലീപുമായി ഒന്നിക്കുന്ന ചിത്രം ഒരുങ്ങുകയാണ്. ഈ മാസം ഷൂട്ടിംഗ് ആരംഭിച്ച ഈ ദിലീപ് ചിത്രം അദ്ദേഹത്തിന്റെ 147 ആം ചിത്രം കൂടിയാണ്. തെന്നിന്ത്യൻ സൂപ്പർ നായികാ താരം തമന്ന മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ഈ ചിത്രത്തിലെ ദിലീപിന്റെ ലുക്ക് ഇന്ന് പുറത്ത് വിട്ടു. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ദിലീപിന് ആശംസകളുമായാണ് ഈ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ബാന്ദ്ര എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഉദയ കൃഷ്ണ തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിൽ ദിലീപിനൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡിൽ നിന്നുൾപ്പെടെയുള്ള താരങ്ങളാണ് ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്. തമിഴ് സൂപ്പർ താരം ശരത് കുമാർ, ബോളിവുഡ് താരം ഡിനോ മോറിയ, തെലുങ്ക്- കന്നഡ താരം ഈശ്വരി റാവു, മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിങ്‌ ഖുറാന, തമിഴിൽ നിന്ന് വിടിവി ഗണേഷ് എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.

ഷാജി കുമാർ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് വിവേക് ഹർഷനാണ്. സാം സി എസ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. വോയിസ് ഓഫ് സത്യനാഥനാണ് ഇനി റിലീസ് ചെയ്യാൻ പോകുന്ന ദിലീപ് ചിത്രം. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ, അനുപം ഖേർ, പ്രകാശ് രാജ്, മകരന്ദ് ദേശ്പാണ്ഡെ,എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

11 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

11 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.