മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ. സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയുമാണ് നേടിയെടുത്തത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തമിഴ് റീമേക് എത്തുകയാണ്. തമിഴിൽ ഈ ചിത്രത്തിന്റെ പേര് കൂകിൾ കുട്ടപ്പ എന്നാണ്. ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തു വന്നു കഴിഞ്ഞു. കെ എസ് രവികുമാർ, യോഗി ബാബു, ദർശൻ, ലോസ്‌ലിയാ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ തമിഴ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശബരി, ശരവണൻ എന്നിവർ ചേർന്നാണ്. കെ എസ് രവികുമാർ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും.
ജിബ്രാൻ സംഗീതം ഒരുക്കിയ ഈ തമിഴ് റീമേക്കിന് കാമറ ചലിപ്പിച്ചത് അർവിയും എഡിറ്റ് ചെയ്തത് പ്രവീൺ ആന്റണിയും ആണ്. സാരിഗാമ തമിഴിന്റെ യൂട്യൂബ് ചാനലിൽ ആണ് ഈ ട്രൈലെർ റിലീസ് ചെയ്തിരിക്കുന്നത്. 2019 ഇൽ റിലീസ് ചെയ്ത ആൻഡ്രോയിഡ് കുഞ്ഞപ്പൻ ശ്രദ്ധ നേടിയത് അതിന്റെ വ്യത്യസ്‌തമായ പ്രമേയവും അതുപോലെ സുരാജ് വെഞ്ഞാറമൂടിന്റെ അതിഗംഭീര പ്രകടനവും കൊണ്ടാണ്. മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ച ഈ ചിത്രം ഹാസ്യവും സയൻസും എല്ലാം കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. സാനു ജോൺ വർഗീസ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് സൈജു ശ്രീധരനും ഇതിനു വേണ്ടി സംഗീതം ഒരുക്കിയത് ബിജിപാലും ആണ്. ഒരു റോബോട്ട് ആണ് ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ രസം.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.