[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പാട്ടും നായികയുമില്ലാതെ ആദ്യമായി ഒരു വിജയ് ചിത്രം..!

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ഈ ചിത്രം ഏപ്രിൽ മാസത്തിൽ ആണ് റിലീസ് ചെയ്യുക. ഇതിലെ അറബിക് കുത്ത് എന്ന ഗാനം സൂപ്പർ ഹിറ്റായി കഴിഞ്ഞു. പൂജ ഹെഗ്‌ഡെ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഇതിനു ശേഷം വിജയ് അഭിനയിക്കുന്നത് തെലുങ്കു സംവിധായകൻ വംശി ഒരുക്കാൻ പോകുന്ന തമിഴ്- തെലുങ്കു ദ്വിഭാഷാ ചിത്രത്തിൽ ആണ്. ദിൽ രാജു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രശ്‌മിക മന്ദാന ആണ് നായികയെന്നും ഒരു വലിയ ഗാനരംഗം ഒരുക്കിക്കൊണ്ടാണ് ഇതിന്റെ ഷൂട്ടിംഗ് ആരംഭിക്കുക എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. വിജയ് ചിത്രങ്ങളിൽ പാട്ടിനും നൃത്തത്തിനും വലിയ പ്രാധാന്യം ആണുള്ളത്. വിജയ് ചിത്രങ്ങളിലെ പാട്ടുകൾ ഇപ്പോഴും വലിയ രീതിയിലാണ് ട്രെൻഡ് ആവാറുള്ളത്. അതുപോലെ ഒന്നിലധികം നായികമാർ വരെയുള്ള വിജയ് ചിത്രങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ പാട്ടും നായികയും ഇല്ലാത്ത ഒരു വിജയ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

സൂപ്പര്‍ ഹിറ്റ് ചിത്രം മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജും വിജയ്‌യും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ആയിരിക്കും പാട്ടുകളും നായികയുമില്ലാത്തതു എന്നാണ് സൂചന. ദളപതി 67 എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2022 അവസാനത്തോടെ ആയിരിക്കും ആരംഭിക്കുക എന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകേഷിന്റെ മുന്‍ ചിത്രങ്ങളായ മാനഗരത്തിലും കൈതിയിലും ഗാനങ്ങളോ നായികമാരോ ഉണ്ടായിരുന്നില്ല എങ്കിലും വിജയ് നായകനായ മാസ്റ്ററിൽ ഒന്നിലധികം പാട്ടുകളും മാളവിക മോഹനൻ എന്ന നായികാ താരവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെ വ്യത്യസ്‌തമായ, പൂര്‍ണ്ണമായ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ദളപതി 67 എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോകേഷിന്റെ അടുത്ത റിലീസ് കമൽ ഹാസൻ നായകനായി എത്തുന്ന വിക്രം ആണ്. ജൂൺ മൂന്നിന് ആണ് ഈ ചിത്രം എത്തുക.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.