[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഇനി തമിഴ് പറയും; ട്രൈലെർ കാണാം..!

മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ. സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയുമാണ് നേടിയെടുത്തത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തമിഴ് റീമേക് എത്തുകയാണ്. തമിഴിൽ ഈ ചിത്രത്തിന്റെ പേര് കൂകിൾ കുട്ടപ്പ എന്നാണ്. ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തു വന്നു കഴിഞ്ഞു. കെ എസ് രവികുമാർ, യോഗി ബാബു, ദർശൻ, ലോസ്‌ലിയാ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ തമിഴ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശബരി, ശരവണൻ എന്നിവർ ചേർന്നാണ്. കെ എസ് രവികുമാർ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും.

ജിബ്രാൻ സംഗീതം ഒരുക്കിയ ഈ തമിഴ് റീമേക്കിന് കാമറ ചലിപ്പിച്ചത് അർവിയും എഡിറ്റ് ചെയ്തത് പ്രവീൺ ആന്റണിയും ആണ്. സാരിഗാമ തമിഴിന്റെ യൂട്യൂബ് ചാനലിൽ ആണ് ഈ ട്രൈലെർ റിലീസ് ചെയ്തിരിക്കുന്നത്. 2019 ഇൽ റിലീസ് ചെയ്ത ആൻഡ്രോയിഡ് കുഞ്ഞപ്പൻ ശ്രദ്ധ നേടിയത് അതിന്റെ വ്യത്യസ്‌തമായ പ്രമേയവും അതുപോലെ സുരാജ് വെഞ്ഞാറമൂടിന്റെ അതിഗംഭീര പ്രകടനവും കൊണ്ടാണ്. മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ച ഈ ചിത്രം ഹാസ്യവും സയൻസും എല്ലാം കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. സാനു ജോൺ വർഗീസ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് സൈജു ശ്രീധരനും ഇതിനു വേണ്ടി സംഗീതം ഒരുക്കിയത് ബിജിപാലും ആണ്. ഒരു റോബോട്ട് ആണ് ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ രസം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.