[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ZEE5 ഇൽ റെക്കോർഡ് കാഴ്ചക്കാർ; ഒടിടി സ്ട്രീമിംഗിലും സൂപ്പർ ആയി സൂപ്പർ ശരണ്യ..!

ഈ വർഷം തീയേറ്ററിൽ റിലീസ് ചെയ്തു വിജയം നേടിയ സൂപ്പർ ശരണ്യ എന്ന മലയാള ചിത്രം ഈ കഴിഞ്ഞ ദിവസങ്ങളിലാണ് ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. ഇപ്പോഴിതാ ഒറ്റിറ്റിയിലും സൂപ്പർ ഹിറ്റായി മാറുകയാണ് ഈ ചിത്രം. സീ ഫൈവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലാണ് സൂപ്പർ ശരണ്യ റിലീസ് ചെയ്തത്. വെബ് സീരീസ്, ഡിജിറ്റൽ റിലീസുകൾ, പുത്തൻ പുതിയ സിനിമകൾ അങ്ങനെയെല്ലാം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് സീ ഫൈവ്. ഹിന്ദിയിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലും മറാത്തിയിലും ബംഗാളിയിലും തുടങ്ങി ഗുജറാത്തിയിൽ വരെ സീ ഫൈവിന്റെ ലോകം വിപുലമായി കിടക്കുകയാണ്. വിവിധ ഭാഷകളിൽ വൈവിധ്യമാർന്ന വിനോദങ്ങൾ നൽകുന്നതാണ് സീ ഫൈവിനെ ഏറ്റവും ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഒന്നാക്കി മാറ്റിയത്. ഇപ്പോൾ സൂപ്പർ ശരണ്യയും ഈ പ്ലാറ്റ്‌ഫോമിൽ തകർത്തോടുകയാണ്. അനശ്വര രാജൻ നായികയായി അഭിനയിച്ച ഈ ചിത്രം സ്ട്രീമിങ് ആരംഭിച്ചത് ഈ കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു. മാറുന്ന കലാലയ ജീവിതങ്ങളുടെ നേർചിത്രം പറയുന്ന ന്യൂജനറേഷൻ ചിത്രമായ സൂപ്പർ ശരണ്യ വലിയ പ്രേക്ഷക പിൻതുണയാണ് ഇപ്പോൾ നേടുന്നത്.

കോവിഡ് പ്രശ്നങ്ങൾ കാരണം തീയേറ്ററിൽ പോയി ഈ ചിത്രം കാണാതിരുന്ന പ്രേക്ഷകർക്ക് വേണ്ടിയാണ് ഇപ്പോൾ സീ ഫൈവ് പുതിയ ഒരു വിനോദ വിസ്മയം ഒരുക്കി നൽകുന്നത്. യാത്രകളിലോ ഇടവേളകളിലോ വീട്ടിലിരുന്നോ ഈ ചിത്രം പ്രേക്ഷകന് സീ ഫൈവിലൂടെ ആസ്വദിക്കുവാൻ സാധിക്കും. മികച്ച ദൃശ്യാനുഭവമാണ് ഈ പ്ലാറ്റ്ഫോം പ്രേക്ഷകന് ഒരുക്കി നൽകുന്നത് എന്നതും ശ്രദ്ധേയമാണ്. ഗിരീഷ് എഡി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് സൂപ്പർ ശരണ്യ. അനശ്വരക്കു ഒപ്പം മമിത ബൈജു, അർജുൻ അശോകൻ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഗിരീഷ് എഡിയും ഷെബിൻ ബെക്കറും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്‌ ജസ്റ്റിൻ വർഗീസ് ആണ്. 2020 ജനുവരി 7 ന് റിലീസ് ചെയ്ത ഈ ചിത്രത്തിന് ബോക്സോഫീസിൽ വലിയ ചലനം സൃഷ്ടിക്കുവാൻ സാധിച്ചിരുന്നു. അടുത്തിടെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഇറങ്ങിയ ചില ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും പുതിയ വെബ് സീരീസുകളും സീ ഫൈവിൽ വന്നിട്ടുണ്ട് . തെലുങ്കിലെ ബ്ലോക്ക്ബസ്റ്റർ ആയ ബംഗരാജും കന്നഡയിലെ ഗരുഡ ഗമന വൃഷബ വാഹനവും സീ ഫൈവിലൂടെ വമ്പൻ ജനപ്രീതി നേടിയെടുത്തവയാണ്. ഇപ്പോൾ പ്രേക്ഷകർക്ക് സൂപ്പർ ശരണ്യയും 1000-ത്തിലധികം സിനിമകളും വെബ് സീരീസുകളും ടെലിവിഷൻ സീരിയലുകളും www.zee5.com-ൽ കാണാൻ സാധിക്കും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.