മലയാള സിനിമയിലെ ഭാഗ്യ നായിക ആയി അറിയപ്പെടുന്ന ഐശ്വര്യ ലക്ഷ്മി അഭിനയിച്ച ആദ്യ തമിഴ് ചിത്രത്തിന്റെ ട്രെയിലർ റീലീസ് ചെയ്തു. വിശാൽ നായകനായി എത്തുന്ന ഈ ആക്ഷൻ ത്രില്ലറിൽ തമന്നയും നായികാ വേഷത്തിൽ എത്തുന്നുണ്ട്. വമ്പൻ ആക്ഷൻ രംഗങ്ങളാൽ സമൃദ്ധമായ ചിത്രമാണ് ഇത്. ആക്ഷൻ എന്നാണ് ഈ ചിത്രത്തിന്റെ പേരും. കേണൽ സുഭാഷ് എന്നാണ് ഈ ചിത്രത്തിൽ വിശാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സുന്ദർ സി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ട്രൈഡന്റ് ആർട്‌സ് ആണ്.
ഹിപ് ഹോപ്പ് തമിഴ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് എൻ ബി ശ്രീകാന്തും ഇതിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് ഡൂഡ്ലീയും ആണ്. തന്റെ ആദ്യ തമിഴ് ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപേ തന്നെ തന്റെ രണ്ടാമത്തെ തമിഴ് ചിത്രവും ചെയ്തു തുടങ്ങി ഐശ്വര്യ ലക്ഷ്മി. ധനുഷ് നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കാർത്തിക് സുബ്ബരാജ് ആണ്. പ്രശസ്ത മലയാള നടൻ ജോജു ജോര്ജും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഏതായാലും വമ്പൻ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കും ഐശ്വര്യ ലക്ഷ്മി എന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. തമിഴിനൊപ്പം മലയാളത്തിലും കൈ നിറയെ ചിത്രങ്ങൾ ഉള്ള ഐശ്വര്യ ലക്ഷ്മി അഭിനയിച്ചതിൽ ഏകദേശം എല്ലാ ചിത്രങ്ങളും ബോക്‌സ് ഓഫീസ് വിജയവും പ്രേക്ഷകരുടെ കയ്യടിയും നേടിയവ ആണ്. അന്യ ഭാഷാ ചിത്രങ്ങളിലൂടെയും ഈ നടി ആ വിജയം ആവർത്തിക്കും എന്നു തന്നെ നമ്മുക്കു പ്രതീക്ഷിക്കാം.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.