[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കൈതി സംവിധായകന്റെ പുതിയ ചിത്രത്തിൽ സൂര്യ നായകൻ..!..

മാനഗരം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകൻ എന്ന പേര് സ്വന്തമാക്കിയ ആളാണ് ലോകേഷ് കനകരാജ്. ഇപ്പോഴിതാ കാർത്തിയെ നായകനാക്കി അദ്ദേഹം ഒരുക്കിയ കൈതി എന്ന ചിത്രം ഗംഭീര പ്രതികരണമാണ് നേടുന്നത്. സൂപ്പർ വിജയത്തിലേക്ക് കുതിക്കുന്ന ഈ ചിത്രം ഒരു സംവിധായകൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും ലോകേഷ് കനകരാജിന്റെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയാണ്. കാർത്തിയുടെ ഗംഭീര പ്രകടനവും ഈ ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. ഇതിനു ഒരു രണ്ടാം ഭാഗം ഉണ്ടെന്നും അദ്ദേഹം പ്രേക്ഷകരെ അറിയിച്ചു കഴിഞ്ഞു. അതിന്റെ രണ്ടാം ഭാഗത്തിന് വെറും മുപ്പതു ദിവസം ആണ് ലോകേഷ് ഡേറ്റ് ചോദിച്ചത് എന്ന് കാർത്തിയും വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ ദളപതി വിജയ്‌യെ നായകനാക്കി തന്റെ മൂന്നാമത്തെ ചിത്രം ഒരുക്കുന്ന ലോകേഷിന്റെ അടുത്ത  ചിത്രത്തിലെ നായകൻ സൂര്യ ആണ്. വിജയ് ചിത്രം കഴിഞ്ഞ് സൂര്യ ചിത്രം ആയിരിക്കും എന്നും അത് കഴിഞ്ഞാണ് കൈതിക്കു ഒരു രണ്ടാം ഭാഗം ഒരുങ്ങു എന്നും സംവിധായകൻ അറിയിച്ചതായി ആണ് റിപ്പോർട്ടുകൾ പറയുന്നത്. ലോകേഷ് കനകരാജ്- സൂര്യ ചിത്രം ഒരു സൂപ്പർ ഹീറോ ആശയം പശ്ചാത്തലമാക്കിയുള്ള ചിത്രം ആവും എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും ഒഫീഷ്യൽ ആയി ഈ സിനിമയുടെ പ്രഖ്യാപനം വരാൻ കാത്തിരിക്കുകയാണ് സൂര്യ ആരാധകർ. സുധ കൊങ്കര സംവിധാനം ചെയ്ത സൂരരായ് പോട്രൂ എന്ന ചിത്രമാണ് സൂര്യയുടെ അടുത്ത റിലീസ്.

വിജയ് നായകനായ ലോകേഷിന്റെ പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്. ലോകേഷ് തന്നെ രചിച്ച ഈ ചിത്രം സ്ഥിരം വിജയ് സിനിമകളുടെ ശൈലിയിൽ അല്ലാത്ത ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ആണെന്നാണ് സൂചന. ഏതായാലും ലോകേഷ് കനകരാജ് എന്ന പ്രതിഭയുടെ അടുത്ത ചിത്രം വെള്ളിത്തിരയിൽ കാണാൻ സിനിമാ പ്രേമികൾ ഇപ്പോഴേ കാത്തിരിപ്പിലാണ്. 

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

21 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.