[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഉദ്ഘാടനത്തിനിടെ നൂറിൻ ഷെരീഫിന് മൂക്കിന് ഇടിയേറ്റു

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് നൂറിൻ ഷെരീഫ്. ആ ചിത്രത്തിലെ ഗംഭീര പ്രകടനം ഈ നടിക്ക് ഒട്ടേറെ ആരാധകരെ ആണ് നേടിക്കൊടുത്തത്. ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളിൽ അവസരങ്ങൾ ലഭിക്കുന്ന നൂറിൻ ഷെരീഫിന് ഒരു ഹൈപ്പർ മാർക്കറ്റ് ഉത്‌ഘാടനത്തിനിന്ടെ പരിക്ക് പറ്റി എന്ന വാർത്തയാണ്  പുറത്തു വരുന്നത്. മഞ്ചേരിയില്‍ ഇന്നലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് നൂറിൻ ഷെരീഫ്. അവിടെ വെച്ച് നടിക്കെതിരെ കയ്യേറ്റ ശ്രമം നടക്കുകയും ബഹളത്തിൽ ജനങ്ങളുടെ കൈ തട്ടി നൂറിൻ  ഷെരീഫിന്റെ മൂക്കിന് പരിക്ക് പറ്റുകയും ചെയ്തു. വേദന സഹിച്ചു കൊണ്ട് നടി ജനങ്ങളോട് സംസാരിക്കുകയും ചെയ്തു.

വൈകിട്ട് നാല് മണിക്ക് ആണ് ചടങ്ങു എന്നറിയിച്ചതിനെ തുടർന്ന് നടിയും അമ്മയും കൃത്യ സമയത്തു എത്തി എങ്കിലും ആളുകൾ കൂടട്ടെ എന്ന് പറഞ്ഞു സംഘാടകർ ചടങ്ങു ആറു മണിക്കാണ് ആരംഭിച്ചത്. ആറു മണിക്ക് നൂറിന്‍ ഉദ്ഘാടനസ്ഥലത്ത് എത്തിയതോടെ കാത്തിരുന്ന് മുഷിഞ്ഞ ജനക്കൂട്ടം ബഹളം ആരംഭിക്കുകയും ചെയ്തു. അവർ എത്തിയ ഉടനെ നടിയെയും കൂട്ടരെയും വളഞ്ഞ ആള്‍ക്കൂട്ടം അവര്‍ വന്ന കാറിനെ ഇടിക്കുകയും ചെയ്തു. വരാൻ വൈകി എന്ന് പറഞ്ഞു ജനങ്ങൾ ബഹളവും ചീത്ത പറച്ചിലും തുടങ്ങുകയും ചെയ്തതോടെ നൂറിൻ മൈക്ക് കയ്യിലെടുത്തു അവരോടു കാര്യങ്ങൾ പറഞ്ഞു.

ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വേദന സഹിച്ച് കണ്ണീര്‍ തുടച്ച് വിതുമ്പിക്കൊണ്ടാണ് നൂറിന്‍ ജനങ്ങളോട് സംസാരിച്ചത്. എത്താന്‍ വൈകിയതിന് താനല്ല ഉത്തരവാദിയെന്നു പറഞ്ഞ നൂറിൻ പിന്നീട്  ജനങ്ങളെ സമാധാനിപ്പിച്ചാണ് ചടങ്ങ് തുടര്‍ന്നത്. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ച നൂറിനെ പിന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

24 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.