[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

രായപ്പൻ കഥാപാത്രത്തെ കേന്ദ്രീകരിച്ചു സിനിമ ചെയ്യുമോ; ആരാധകർക്ക് മറുപടിയുമായി ആറ്റ്ലി..!

ദളപതി വിജയ്‌യെ നായകനാക്കി ഹാട്രിക്ക് വിജയം നേടിയിരിക്കുകയാണ് ആറ്റ്ലി എന്ന സംവിധായകൻ. വിജയ്‌യെ നായകനാക്കി തെരി, മെർസൽ എന്നീ ചിത്രങ്ങൾ ഒരുക്കിയ ആറ്റ്ലിയുടെ പുതിയ വിജയ് ചിത്രമായ ബിഗിലും വമ്പൻ ഹിറ്റായി മാറുകയാണ്. അച്ഛനും മകനും ആയി ഇരട്ട വേഷത്തിൽ ആണ് വിജയ് ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഇപ്പോൾ ഏറ്റവും കൂടുതൽ കയ്യടി നേടിയെടുക്കുന്നത് വിജയ് ചെയ്ത അച്ഛൻ കഥാപാത്രം ആയ രായപ്പൻ ആണ്. ചിത്രത്തിൽ കുറച്ചു നേരം കൂടി ആ കഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി എന്നാണ് ബിഗിൽ കണ്ടവർ പറയുന്നത്. ആ കഥാപാത്രത്തെ കേന്ദ്രീകരിച്ചു ഒരു സിനിമ എടുക്കുമോ എന്ന ആരാധകരുടെ ചോദ്യത്തിന് ആറ്റ്ലി നൽകിയ ഉത്തരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്.

ഈ കഥാപാത്രത്തെ ലീഡ് ആക്കി ഒരു സിനിമ ചെയ്യും എന്ന് തന്നെയാണ് ആറ്റ്ലി പറയുന്നത്. ആരാധകർക്ക് ഏറെ ആവേശം നൽകുന്ന മറുപടിയാണ് ആറ്റ്ലി നൽകിയിരിക്കുന്നത്. ട്വിറ്ററിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് ഉത്തരം ആയാണ് ആറ്റ്ലി ഇത് പറഞ്ഞത്. വിജയ് എന്ന നടന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലെ രായപ്പൻ ആയി അദ്ദേഹം നടത്തിയത്, വോയിസ് മോഡുലേഷൻ കൊണ്ടും ശരീര ഭാഷകൊണ്ടുമെല്ലാം രായപ്പൻ ആയി വിജയ് കയ്യടി നേടി. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും ഈ കഥാപാത്രമായുള്ള അദ്ദേഹത്തിന്റെ പെർഫോമൻസ് ആണെന്ന് പറയാം. ഏതായാലും ആറ്റ്ലി- വിജയ് കൂട്ടുക്കെട്ടു ഈ കഥാപാത്രത്തെ വെച്ചൊരുക്കുന്ന സിനിമയുമായി വീണ്ടും എത്തുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകരിപ്പോൾ.

മൈക്കൽ എന്നാണ് വിജയ് ഈ ചിത്രത്തിൽ അവതരിപ്പിച്ച മകൻ കഥാപാത്രത്തിന്റെ പേര്. ഒരു ഫുട്ബോൾ കളിക്കാരൻ ആയും ഫുട്ബോൾ കോച് ആയും അദ്ദേഹം ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വനിതാ ഫുട്ബോൾ ടീമിന്റെ കോച്ച് ആയാണ് അദ്ദേഹം എത്തുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻ താര ഒരു ഫിസിയോ തെറാപ്പിസ്റ് ആയാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.