യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന ദ്വിഭാഷാ ചിത്രമാണ് നവാഗതയായ ബി ആർ വിജയലക്ഷ്മി സംവിധാനം ചെയ്ത അഭിയുടെ കഥ അനുവിന്റേയും . മലയാളത്തിലും തമിഴിലും ആയി ഒരുക്കിയ ഈ ചിത്രം ഈ വരുന്ന മാർച്ച് ഒൻപതു മുതൽ തീയേറ്ററുകളിൽ എത്തും. അതിന്റെ മുന്നോടിയായി ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു സോങ് വീഡിയോ റിലീസ് ചെയ്തു കഴിഞ്ഞു. സരിഗമ പധനിസ എന്ന് തുടങ്ങുന്ന ഈ ഗാനം ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്.
പിയ ബാജ്പയീ ആണ് ഈ ചിത്രത്തിൽ ടോവിനോ തോമസിന്റെ നായിക ആയി എത്തുന്നത്. മനോഹരമായ ഒരു പ്രണയഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന സരിഗമ പധനിസ എന്നയീ ഗാനം. ഹരിചരൻ, സാഷ തിരുപ്പതി എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ധരൻ കുമാറും അതുപോലെ ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മദൻ കർക്കിയുമാണ്.
യോട്ലീ ഫിലിമ്സിന്റെ ബാനറിൽ സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ക്യാമറാമാൻ സന്തോഷ് ശിവനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉദയഭാനു മഹേശ്വരൻ കഥയും തിരക്കഥയും രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് കെ ഷണ്മുഖൻ ആണ്. അഖിലൻ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സുനിൽ ശ്രീ നായർ ആണ്.
ടോവിനോ തോമസിന്റെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ടോവിനോ ഇപ്പോൾ തന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ മാരി 2 ചെയ്യുകയാണ്. ധനുഷ് നായകനായ ഈ ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആണ് ടോവിനോ അഭിനയിക്കുന്നത്. അതുപോലെ തന്നെ ഗൗതം മേനോൻ ഒരുക്കുന്ന അടുത്ത മൾട്ടിസ്റ്റാർ ചിത്രത്തിലും ടോവിനോ അഭിനയിച്ചേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഈ അടുത്തിടെ ഗൗതം മേനോൻ നിർമ്മിച്ച ഒരു തമിഴ് മ്യൂസിക് വിഡിയോയിലും ടോവിനോ അഭിനയിച്ചിരുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.