[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആരാധകരെ രോമാഞ്ചം കൊള്ളിച്ചു കൊണ്ട് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കാല ടീസർ ..

ലോകം മുഴുവനുമുള്ള രജനികാന്ത് ആരാധകർ കാത്തിരുന്ന കാല ടീസർ ഇന്നലെ രാത്രി റിലീസ് ചെയ്തു. ഇന്ന് രാവിലെ പത്തു മണിക്ക് റിലീസ് ചെയ്യും എന്നാണ് ആദ്യ അറിയിച്ചിരുന്നതെങ്കിലും, സർപ്രൈസ് ആയി ഇന്നലെ രാത്രി 12 മണിയോടെ തന്നെ ടീസർ റിലീസ് ചെയ്യുകയായിരുന്നു. കബാലിക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ് ആണ്.

ഗ്യാങ്സ്റ്റർ ഫിലിം ആയി ഒരുക്കിയിരിക്കുന്ന കാലായിൽ ടൈറ്റിൽ കഥാപാത്രമായ കരിങ്കാലനെയാണ് രജനികാന്ത് അവതരിപ്പിക്കുന്നതു. ടീസർ മുഴുവൻ രജനികാന്തിന്റെ മാസ്സ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമാണ്. ഗംഭീര പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ തലൈവരെ സ്‌ക്രീനിൽ കാണുന്ന നിമിഷം മുതൽ ആവേശത്തിലാണ് ആരാധകർ.

ഓരോ പ്രേക്ഷകനും രോമാഞ്ചം കൊള്ളുന്ന രീതിയിൽ ആണ് ടീസറിലെ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രം ആരാധകർ പ്രതീക്ഷിക്കുന്ന പോലെ പക്കാ മാസ്സ് എന്റർറ്റെയിനെർ ആയിരിക്കുമെന്ന സൂചനയാണ് ടീസർ തരുന്നത്. രജനികാന്തിനൊപ്പം നാനാപടേക്കർ, ഹുമ ഖുറേഷി, സമുദ്രക്കനി, അഞ്ജലി പാട്ടീൽ, സമ്പത് രാജ്, സുകന്യ, ഈശ്വരി റാവു , രവി കാലേ, സായാജി ഷിൻഡെ, പങ്കജ് ത്രിപാഠി, അരവിന്ദ് ആകാശ്, സാക്ഷി അഗർവാൾ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.

പാ രഞ്ജിത് തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിനു വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് മുരളി ജി ആണ്. ഈ വരുന്ന ഏപ്രിൽ 27 നു കാല ലോകമെമ്പാടും പ്രദർശനത്തിന് എത്തും. ലൈക്ക പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം വിതരണം ചെയ്യുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

7 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.