[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

”വിജയ് സൂപ്പറും പൗർണ്ണമിയും”…ജിസ് ജോയ് ചിത്രത്തിൽ വീണ്ടും ആസിഫ് അലി നായകൻ

സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തിലും നായകൻ ആസിഫ് അലി. ബൈസൈക്കിൾ തീവ്സ് , സൺ‌ഡേ ഹോളീഡേ എന്നീ ഹിറ്റുകൾക്കു ശേഷം ജിസ് ജോയ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം ഏതെന്നു സംവിധായകൻ ലാൽ ജോസ് ആണ് പ്രഖ്യാപിച്ചത്. സൺ‌ഡേ ഹോളീഡേ യുടെ മസ്കറ്റിൽ വെച്ച് നടന്ന വിജയാഘോഷ ചടങ്ങിൽ വെച്ചാണ് ജിസ് ജോയിയുടെ മൂന്നാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായതു.

സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിക്കുന്ന ഈ എന്റെർറ്റൈനെറിൽ പ്രശസ്ത നടി മമത മോഹൻദാസ് ആണ് നായികാ വേഷത്തിൽ എത്തുന്നത്. അതുപോലെ തന്നെ സിദ്ദിഖ്, രഞ്ജി പണിക്കർ , ശാന്തി കൃഷ്ണ തുടങ്ങിയവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആവും. വിജയ് സൂപ്പറും പൗർണ്ണമിയും എന്നാണ് ജിസ് ജോയിയുടെ മൂന്നാമത്തെ ചിത്രത്തിന്റെ പേര്.

തന്റെ ചിത്രങ്ങളുടെ പേരിൽ കൊണ്ട് വരാറുള്ള കൗതുകം ഇത്തവണയും അദ്ദേഹം ആവർത്തിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയി തന്നെയാവും ഈ ചിത്രവും ഒരുക്കുക. ജിസ് ജോയിയുടെ സൺ‌ഡേ ഹോളീഡേ കഴിഞ്ഞ വർഷത്തെ ഗംഭീര വിജയങ്ങളിൽ ഒന്നായിരുന്നു എന്ന് മാത്രമല്ല നൂറു ദിവസം തീയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രവുമായിരുന്നു.

ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയമായി മാറിയിരുന്നു സൺ‌ഡേ ഹോളീഡേ. മേക്കിങ് ശൈലി കൊണ്ട് പ്രേക്ഷക പ്രശംസ നേടിയ ബൈസൈക്കിൾ തീവ്സിലും ആസിഫ് അലി തന്നെ ആയിരുന്നു നായകൻ. ഏതായാലും വമ്പൻ പ്രതീക്ഷകളോടെ തന്നെയാണ് ഈ സൂപ്പർ ഹിറ്റ് ജോഡിയുടെ പുതിയ ചിത്രത്തിന് വേണ്ടിയും പ്രേക്ഷകർ കാത്തിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.