vijay Superum Pournamiyum
ഇന്ന് മലയാള സിനിമയിലെ മികച്ച സംവിധായകരുടെ കൂട്ടത്തിൽ ചേർത്ത് പറയാവുന്ന പേരുകളിൽ ഒന്നാണ് ജിസ് ജോയ്. പ്രേക്ഷകരെ ഒരിക്കലും നിരാശരാക്കാത്ത സംവിധായകൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. അത്രമാത്രം അവരെ എന്റെർറ്റൈൻ ചെയ്യിക്കുന്ന വ്യത്യസ്തമായ ചിത്രങ്ങൾ ആണ് അദ്ദേഹം ഇതുവരെ ഒരുക്കിയ രണ്ടു ചിത്രങ്ങളും. ആദ്യരണ്ടു ചിത്രങ്ങളും നേടിയ ബോക്സ് ഓഫീസ് വിജയം അതിന്റെ സൂചനയാണ്. ഇപ്പോഴിതാ ഹാട്രിക് ഹിറ്റിനായി ജിസ് ജോയ് തന്റെ പുതിയ ചിത്രവുമായി എത്താൻ ഒരുങ്ങുകയാണ്.
‘വിജയ് സൂപ്പറും പൗർണ്ണമിയും’ എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം അധികം വൈകാതെ ഏപ്രിൽ 20 തന്നെ ചിത്രീകരണം ആരംഭിക്കും. സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ശാന്തി കൃഷ്ണ , രഞ്ജി പണിക്കർ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കും.
2013 ഇൽ റിലീസ് ചെയ്ത ബൈസൈക്കിൾ തീവ്സ് ആയിരുന്നു ജിസ് ജോയ് ഒരുക്കിയ ആദ്യത്തെ ചിത്രം . ആസിഫ് അലി നായക വേഷത്തിൽ എത്തിയ ഈ ചിത്രം ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമായിരുന്നു. കിടിലൻ മേക്കിങ് ശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം ആ വർഷത്തെ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായി മാറി.
കഴിഞ്ഞ വർഷമാണ് ജിസ് ജോയ് തന്റെ രണ്ടാമത്തെ ചിത്രമായ സൺഡേ ഹോളിഡെയും ആയി എത്തിയത്. ആസിഫ് അലി- അപർണ്ണ ബാലമുരളി ടീം പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റി എന്ന് മാത്രമല്ല, കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ബോക്സ് ഓഫീസ് വിജയങ്ങളിൽ മുൻപന്തിയിൽ എത്തുകയും ചെയ്തു. നൂറു ദിവസം പ്രദർശിപ്പിച്ച ഈ സൂപ്പർ ഹിറ്റ് ചിത്രം ആസിഫ് അലിയുടെ കരിയറിലും നിർണ്ണായകമായി മാറി.
ഇപ്പോഴിതാ ജിസ് ജോയ് -ആസിഫ് അലി ഭാഗ്യ ജോഡികൾ വീണ്ടും എത്തുന്നു. ഈ ചിത്രവും ബോക്സ് ഓഫീസിൽ വമ്പൻ വിജയം കൊയ്യും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.