[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആറാട്ട് ആഘോഷം തുടങ്ങുന്നു; ട്രെയിലറിന് മുൻപൊരു ചെറുപൂരം; വീഡിയോ കാണാം..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ പുതിയ ചിത്രമായ ആറാട്ട് പുതിയ വർഷം ഫെബ്രുവരി പത്തിന് ആണ് റിലീസിന് തയ്യാറെടുക്കുന്നത്. ഈ ചിത്രം ഒരു മാസ്സ് മസാല എന്റെർറ്റൈനെർ ആണെന്നും, തീയേറ്ററുകളിലേക്കു പ്രേക്ഷകർ കൂട്ടമായി വന്നു ആഘോഷത്തോടെ കാണേണ്ട തരത്തിലുള്ള ഒരു ചിത്രമാണ് ഇതെന്നും അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു. ഈ ചിത്രത്തിന്റെ റ്റീസർ, പ്രൊമോഷൻ വീഡിയോ, പോസ്റ്ററുകൾ എന്നിവയെല്ലാം വമ്പൻ ഹിറ്റായി മാറിയതുമാണ്. ജനുവരി ഒന്നിന് രാവിലെ പതിനൊന്നു മണിക്കാണ് ഈ ചിത്രത്തിന്റെ ട്രൈലെർ വരുന്നത്. ഇപ്പോഴിതാ അതിനു മുൻപായി ഒരു സാമ്പിൾ പൂരം ആരാധകർക്ക് സമ്മാനിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഒരു പ്രൊമോഷൻ വീഡിയോ ആണ് ട്രെയിലറിന് മുൻപ്, ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക്/ വീഡിയോ പാർട്ണർ ആയ സൈനയുടെ യൂട്യൂബ് ചാനൽ വഴി പുറത്തു വിട്ടിരിക്കുന്നത്.

ഇതോടു കൂടി ആരാധകരും സിനിമ പ്രേമികളും ആഘോഷം തുടങ്ങി കഴിഞ്ഞു. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നത്. ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിര അഭിനയിച്ചിട്ടുണ്ട്. രാഹുൽ രാജ് സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഷെയർ മുഹമ്മദ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിജയ് ഉലകനാഥ് ആണ്.

webdesk

Recent Posts

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

22 hours ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

22 hours ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

2 days ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

2 days ago

പ്രിയദർശന്റെ നൂറാം ചിത്രം അടുത്ത വർഷം; നായകൻ മോഹൻലാൽ

മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…

2 days ago

നടൻ കലാഭവൻ നവാസ് അന്തരിച്ചു

നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…

2 days ago

This website uses cookies.