[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി തല അജിത് കുമാർ ഷോ; പ്രകമ്പനമായി വലിമൈ ട്രൈലെർ..!

തമിഴകത്തിന്റെ സൂപ്പർ താരമായ തല അജിത് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രമായ വലിമൈ, ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ മുതൽ ചർച്ചകളിൽ നിറഞ്ഞു നിന്ന ചിത്രമാണ്. തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പാർവൈ എന്നീ വമ്പൻ ഹിറ്റായ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പുതിയ വർഷം ജനുവരി പതിമൂന്നിനാണ് ലോകം മുഴുവൻ റിലീസ് ചെയ്യുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായ വലിമൈയുടെ ട്രൈലെർ ഇന്നലെ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു പക്കാ അജിത് ഷോ എന്ന് തന്നെ ഈ ട്രെയ്ലറിനെ നമ്മുക്ക് വിശേഷിപ്പിക്കാം. ഞെട്ടിക്കുന്ന ആക്ഷൻ സീനുകൾ ആണ് ഈ ട്രെയ്ലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, ബൈക്ക് സ്റ്റണ്ട് രംഗങ്ങൾ അതിഗംഭീരമായാണ് ഒരുക്കിയിരിക്കുന്നതെന്ന് ട്രൈലെർ കാണിച്ചു തരുന്നു.

അതോടൊപ്പം അജിത്തിന്റെ സ്ക്രീൻ പ്രെസൻസും യുവാൻ ശങ്കർ രാജ ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഈ ട്രെയ്ലറിനെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. അജിത്തിന്റെ സൂപ്പർ സ്റ്റൈലിഷ് ലുക്കും മാസ്സ് ഡയലോഗുകളും ഈ ട്രെയ്ലറിന്റെ നിലവാരം ഉയർത്തുന്നുണ്ട്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ. മോഷൻ പോസ്റ്റർ, ടീസർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗമാണ് ഉണ്ടാക്കിയത്. അതിലും വലിയ പ്രകമ്പനമാണ് ഇന്ന് ട്രൈലെർ സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് സിനിമാ നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ച ഈ ചിത്രത്തിൽ അജിത്തിന് പുറമേ ഹുമ ഖുറേഷി, യോഗി ബാബു, കാർത്തികേയ, സുമിത്ര, അച്ച്യുത്‌ കുമാർ, പേർളി മാണി, ധ്രുവൻ, പുകഴ്, പാവൽ നവഗീതൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. നീരവ് ഷാ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് വിജയ് വേലുക്കുട്ടി ആണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.