മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ പുതിയ ചിത്രമായ ആറാട്ട് പുതിയ വർഷം ഫെബ്രുവരി പത്തിന് ആണ് റിലീസിന് തയ്യാറെടുക്കുന്നത്. ഈ ചിത്രം ഒരു മാസ്സ് മസാല എന്റെർറ്റൈനെർ ആണെന്നും, തീയേറ്ററുകളിലേക്കു പ്രേക്ഷകർ കൂട്ടമായി വന്നു ആഘോഷത്തോടെ കാണേണ്ട തരത്തിലുള്ള ഒരു ചിത്രമാണ് ഇതെന്നും അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു. ഈ ചിത്രത്തിന്റെ റ്റീസർ, പ്രൊമോഷൻ വീഡിയോ, പോസ്റ്ററുകൾ എന്നിവയെല്ലാം വമ്പൻ ഹിറ്റായി മാറിയതുമാണ്. ജനുവരി ഒന്നിന് രാവിലെ പതിനൊന്നു മണിക്കാണ് ഈ ചിത്രത്തിന്റെ ട്രൈലെർ വരുന്നത്. ഇപ്പോഴിതാ അതിനു മുൻപായി ഒരു സാമ്പിൾ പൂരം ആരാധകർക്ക് സമ്മാനിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഒരു പ്രൊമോഷൻ വീഡിയോ ആണ് ട്രെയിലറിന് മുൻപ്, ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക്/ വീഡിയോ പാർട്ണർ ആയ സൈനയുടെ യൂട്യൂബ് ചാനൽ വഴി പുറത്തു വിട്ടിരിക്കുന്നത്.
ഇതോടു കൂടി ആരാധകരും സിനിമ പ്രേമികളും ആഘോഷം തുടങ്ങി കഴിഞ്ഞു. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നത്. ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിര അഭിനയിച്ചിട്ടുണ്ട്. രാഹുൽ രാജ് സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഷെയർ മുഹമ്മദ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിജയ് ഉലകനാഥ് ആണ്.
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
This website uses cookies.