[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രണവ് പ്രകടനം കൊണ്ട് മോഹൻലാലിനെ അനുസ്മരിപ്പിക്കുന്നുവോ; ഹൃദയം കണ്ട അജു വർഗീസിന്റെ പ്രതികരണം പങ്കു വെച്ച് വിനീത് ശ്രീനിവാസൻ..!

മലയാളത്തിന്റെ യുവ താരവും കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ മകനുമായ യുവ താരം പ്രണവ് മോഹൻലാൽ നായകനായ പുതിയ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇന്ന് മലയാളി യുവ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ജനുവരി ഇരുപത്തിയൊന്നിനാണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്. ഇതിലെ മൂന്നു ഗാനങ്ങളും രണ്ടു ടീസറുകളും ഇപ്പോഴേ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ഇപ്പോൾ ഈ ചിത്രത്തിലെ പ്രണവ് മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആണ് പ്രണവിനെ കുറിച്ചും ഈ ചിത്രത്തെ കുറിച്ചും വിനീത് മനസ്സ് തുറന്നതു. പ്രകടനം കൊണ്ട് എപ്പോഴെങ്കിലും പ്രണവ്, മോഹൻലാൽ എന്ന തന്റെ അച്ഛനെ അനുസ്മരിപ്പിച്ചോ എന്ന ചോദ്യത്തിന് ആ അനുഭവം ഉണ്ടായി എന്നാണ് വിനീത് പറയുന്നത്. മോഹൻലാലിനെ പോലെ തന്നെ വളരെയധികം ഭാവങ്ങൾ നൽകുന്ന കണ്ണാണ് പ്രണവിന് ഉള്ളതെന്നും അതുപോലെ പ്രണവിന്റെ മുഖത്തിന്റെ ഒരുപാട് ഫീച്ചറുകൾ മോഹൻലാൽ എന്ന മഹാനടനിൽ നമ്മൾ ഒരുപാട് വർഷങ്ങൾ ആയി കാണുന്നത് തന്നെയാണെന്നും വിനീത് ശ്രീനിവാസൻ പറയുന്നു.

വൈകാരിക രംഗങ്ങളും പ്രണയ രംഗങ്ങളുമെല്ലാം പ്രണവ് ചെയ്യുമ്പോൾ തനിക്കു പല തവണ മോഹൻലാലിനെ ഓർമ്മ വന്നു എന്നാണ് വിനീത് പറയുന്നത്. അത് പ്രണവ് മനപ്പൂർവം അനുകരിക്കുന്നത് അല്ല എന്നും വളരെ സ്വാഭാവികമായി സംഭവിക്കുന്നത് ആണെന്നും വിനീത് ശ്രീനിവാസൻ വിശദീകരിച്ചു. പ്രണവിന്റെ പല ടേക്കുകളും കഴിഞ്ഞു, പ്രണവിൽ കാണുന്ന ആ ഒരു മോഹൻലാൽ ഫീൽ കണ്ടു താനും ക്യാമറാമാൻ വിശ്വജിത്തും പരസ്പരം നോക്കി അമ്പരന്നിട്ടുണ്ട് എന്നും വിനീത് പറയുന്നു. ഈ ചിത്രത്തിൽ അഭിനയിച്ച അജു വർഗീസ് അടുത്തിടെ ഹൃദയം കണ്ടു എന്നും, ചിത്രം കണ്ടു കൊണ്ടിരുന്നപ്പോൾ പല തവണ അജുവിനും ഇതേ അനുഭവം ഉണ്ടായെന്നതിനു താൻ സാക്ഷി ആണെന്നും അജു അത് തന്നോട് പറഞ്ഞെന്നും വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തുന്നു. അരുൺ നീലകണ്ഠൻ എന്ന കഥാപാത്രമായാണ് പ്രണവ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിശ്വജിത്തും എഡിറ്റ് ചെയ്‌തത്‌ രഞ്ജൻ എബ്രഹാമുമാണ്. ഹിഷാം അബ്ദുൽ വഹാബ് ആണ് ഹൃദയത്തിനു സംഗീതമൊരുക്കിയത്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ ഈ ചിത്രത്തിലെ നായികമാർ.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.