മലയാള സിനിമയിലെ സകമലമാന ബോക്സ് ഓഫീസ് റെക്കോർഡുകളും കാലാകാലങ്ങളായി കൈവശം വെച്ചിരിക്കുന്ന സൂപ്പർ താരമാണ് മോഹൻലാൽ. മാസ്സ് അവതാരത്തിലും, കോമഡി ചെയ്‌തും, കുടുംബ ചിത്രവുമായി വന്നുമൊക്കെ മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച ഒരേയൊരു താരവും മോഹൻലാൽ ആണ്. കേരളത്തിൽ മോഹൻലാലിന്റെ മാസ്സ് കഥാപാത്രങ്ങൾക്ക് ലഭിക്കുന്നത് പോലെയൊരു വരവേൽപ്പും കാത്തിരിപ്പും അതോടൊപ്പം മികച്ച അഭിപ്രായം നേടിയാൽ ആ ചിത്രം നേടുന്ന വിജയവും സമാനതകളില്ലാത്തതാണ് എന്നത് കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അത്തരമൊരു മെഗാ മാസ്സ് കഥാപാത്രവുമായി മോഹൻലാൽ കാലങ്ങൾക്കു ശേഷമെത്തുന്ന ചിത്രമാണ് ആറാട്ട്.
മോഹൻലാലിൻറെ ഒരു വൺ മാൻ ഷോ പോലെ ഉത്സവത്തിമിർപ്പുമായി എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ടീസർ ഇന്ന് റിലീസ് ചെയ്തു. മോളിവുഡ് ബോക്സ് ഓഫീസിൽ ആഞ്ഞു വീശാൻ പോകുന്ന ഒരു കൊടുങ്കാറ്റിന്റെ സൂചന തന്നെയാണ് ഈ ടീസർ നമ്മുക്ക് തരുന്നത്. മോഹൻലാലിന്റെ മാസ്സ് ഡയലോഗും കിടിലൻ ആക്ഷൻ രംഗങ്ങളും ഈ ടീസറിനെ ഉയർത്തിയത് വേറെ ലെവെലിലേക്കാണ്. മോഹൻലാൽ മാസിന്റെ ഒരു പ്രകമ്പനം തന്നെ സൃഷ്ഠിക്കുന്ന ഈ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ രണഭേരി മുഴക്കി കഴിഞ്ഞു. ആരാധകരും സിനിമാ പ്രേമികളും ഒരേ ആവേശത്തോടെ സ്വീകരിക്കുന്ന ഈ ടീസറിലൂടെ അണിയറ പ്രവർത്തകർ നമ്മുക്ക് തരുന്നതും ഒരു മോഹൻലാൽ ആഘോഷമാണ്.
പുലി മുരുകൻ എന്ന മോഹൻലാൽ – വൈശാഖ് ഇൻഡസ്ട്രി ഹിറ്റ് ചിത്രം രചിച്ച, ഉദയ കൃഷ്ണ തിരക്കഥയൊരുക്കി, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം ഓണം റിലീസ് ആയാണ് ലോകം മുഴുവൻ റിലീസ് ചെയ്യുന്നത്. ഓഗസ്റ്റ് മാസത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം സംഗീത മാന്ത്രികൻ എ ആർ റഹ്മാനും അഭിനയിക്കുന്നുണ്ട്. ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രാഹുൽ രാജ്, കാമറ ചലിപ്പിച്ചത് വിജയ് ഉലകനാഥ്, എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് എന്നിവരാണ്. ഹിപ്പോ പ്രൈം, മൂവി പേ മീഡിയ, ആർ ഡി ഇല്ല്യൂമിനേഷൻ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.