കന്നഡ സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് രക്ഷിത് ഷെട്ടി. അദ്ദേഹം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 777 ചാർളി. ഒരു അഡ്വെഞ്ചർ കോമഡി ഡ്രാമ ആയൊരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്കു ഭാഷകളിലും റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ മലയാളം വേർഷൻ കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ഏതായാലും ഇന്ന് റിലീസ് ചെയ്ത ഇതിന്റെ ട്രയ്ലർ വലിയ പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. രക്ഷിത് ഷെട്ടി അവതരിപ്പിക്കുന്ന ധര്മയെന്നു പേരുള്ള നായക കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ചാർളി എന്നു പേരുള്ള ഒരു നായ കടന്നു വരുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതെന്ന സൂചനയാണ് ട്രൈലെർ തരുന്നത്.
കോമഡി, വൈകാരിക രംഗങ്ങൾ, ഉദ്വേഗജനകമായ അഡ്വെഞ്ചർ രംഗങ്ങൾ എന്നിവ കോർത്തിണക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ട്രയ്ലർ കാണിച്ചു തരുന്നു. സംഗീത ശൃംഗേരി, രാജ് ബി ഷെട്ടി, ബോബി സിംഹ, ഡാനിഷ് സൈത് എന്നിവരുമഭിനയിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പരംവാഹ സ്റ്റുഡിയോയുടെ ബാനറിൽ രക്ഷിത് ഷെട്ടി, ജി എസ് ഗുപ്ത, രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് കിരൺ രാജ് കെ എന്നിവരാണ്. നോബിൻ പോൾ ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അരവിന്ദ് എസ് കശ്യപ്, എഡിറ്റ് ചെയ്തത് പ്രതീക് ഷെട്ടി എന്നിവരാണ്. സതീഷ് മുതുകുളം മലയാള സംഭാഷണം രചിച്ച ഈ ചിത്രം വരുന്ന ജൂണ് പത്തിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.