ഇന്നലെയാണ് ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്തത്. വമ്പൻ പ്രേക്ഷക പ്രശംസ നേടിയ ഈ ട്രൈലറിൽ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെയവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, നരെയ്ൻ, ചെമ്പൻ വിനോദ് എന്നിവരെയും കാണാൻ സാധിക്കും. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രെയ്ലറിൽ ഒളിഞ്ഞിരിക്കുന്ന പത്തു രഹസ്യങ്ങൾ ഏതൊക്കെയെന്നു കണ്ടു പിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ട്രൈലറിന്റെ ആദ്യ ഷോട്ടിൽ തന്നെ വളരെ പ്രശസ്തനായ ആരോ ഒരാളുടെ മരണ വീടാണ് കാണിച്ചിരിക്കുന്നതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ആ മരണത്തിനു ചിത്രത്തിന്റെ കഥയിൽ വലിയ പ്രാധാന്യമുണ്ടെന്ന് വേണം മനസ്സിലാക്കാൻ. അതുപോലെ സിംഹം എന്ന് പറഞ്ഞു വിജയ് സേതുപതി, പുലി എന്ന് പറഞ്ഞു ഫഹദ് ഫാസിൽ എന്നിവരെ കാണിച്ചിട്ട്, സിരുതൈ എന്ന് പറഞ്ഞു കാണിക്കുന്ന ആളുടെ തല മൂടിയാണ് സ്‌ക്രീനിൽ കാണിക്കുന്നത്. അതൊരുപക്ഷേ കാളിദാസ് ജയറാമായിരിക്കാമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
അതുപോലെ വിജയ് സേതുപതി ഗാങ്ങിന്റെ മീറ്റിങ് സ്ഥലത്തേക്ക് മുഖം മൂടിയിട്ടൊരു ഗ്യാങ് കയറിൽ തൂങ്ങി ഇറങ്ങി വരുന്നത്, ഫഹദ് ഫാസിലിന്റെ ഗ്യാങ് ആണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതുപോലെ ആദ്യം പറഞ്ഞ മരണപെട്ടയാൾ, ഫഹദ് ഫാസിലിന് വേണ്ടപെട്ടയാരോ ആണെന്ന സൂചനയും ട്രൈലറിലെ ഒരു സെമിത്തേരി ഷോട്ടിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതുപോലെ വിജയ് സേതുപതി ഗവണ്മെന്റിനു എതിരെ നിൽക്കുന്ന ഒരാളാണെന്നും ട്രൈലർ സൂചിപ്പിക്കുന്നു. പിന്നീട് അദ്ദേഹം എടുത്തു പൊക്കി പോകുന്ന ഒരു ചാക്കിലെ തേൾ അടയാളം ഓർമ്മിപ്പിക്കുന്നത് കൈതി എന്ന ലോകേഷ് ചിത്രത്തിലെ അർജുൻ ദാസ് കഥാപാത്രത്തിന്റെ ഡ്രഗ്സ് ചാക്കുകളിലെ അടയാളമാണ്. ഈ രണ്ടു ചിത്രങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ് ആരാധകരെ ആകാംഷ കൊള്ളിക്കുന്ന മറ്റൊരു കാര്യം.
അതുപോലെതന്നെ നരെയ്ൻ ഒരു പോലീസ് ഓഫീസർ ആയിരിയ്ക്കാമെന്നു സൂചിപ്പിക്കുന്ന ഡയലോഗും, അവ്യക്‌തമായി വെളുത്ത ഷർട്ടിൽ കാണിക്കുന്ന രൂപം സൂര്യ ആയിരിക്കാമെന്നും ആരാധകർ പറയുന്നുണ്ട്. ഇത് കൂടാതെ ലോകേഷിന്റെ പ്രസിദ്ധമായ ബിരിയാണി ഷോട്ടും ഇതിൽ കാണാം. മറ്റൊരു ഷോട്ടിൽ ഒരു കല്യാണ വീട്ടിൽ വെച്ച് ഫഹദ് ഫാസിലിന്റെ മുഖംമൂടി ഗാങ്ങും വിജയ് സേതുപതി ഗാങ്ങും തമ്മിലുള്ള സംഘട്ടനത്തിന്റെ സൂചനയും നമ്മുക്ക് ലഭിക്കുന്നുണ്ട്. അതുപോലെ കമൽ ഹാസനും വിജയ് സേതുപതി ഗാങിനുമിടയിലുള്ള സംഘട്ടനത്തിന്റെ സൂചനയും ചില ഷോട്ടുകൾ തരുന്നുണ്ട്. കൂടാതെ അവിടെ ഇവിടെയായി കമൽ ഹാസനൊപ്പമെന്നു സൂചിപ്പിക്കുന്ന ഒരു കൊച്ചു കുട്ടിയേയും നമ്മുക്ക് കാണാം. വിക്രം എന്ന് പറയുന്നത് ആ കുട്ടിയാണോ എന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രത്തിന്റെ അവസാന ഷോട്ടിനെ വ്യാഖാനിക്കാനും സാധിക്കുമെന്നതാണ് മറ്റൊരു വസ്തുത.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.