[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഞാണിമേൽ കളിയുമായി പ്രണവ് മോഹൻലാൽ; വീണ്ടും ഞെട്ടിച്ചു താരം; വീഡിയോ കാണാം..!

മലയാളികളുടെ പ്രിയ താരം പ്രണവ് മോഹൻലാൽ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഗംഭീര പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. വലിച്ചു കെട്ടിയ ഒരു ഞാണിന്റെ പുറത്തു കൂടാതെ വീഴാതെ ബാലൻസ് ചെയ്തു നടക്കുന്ന വീഡിയോയാണ് പ്രണവ് പുറത്തു വിട്ടിരിക്കുന്നത്. മലയാളി പ്രേക്ഷകർക്കും ആരാധകർക്കും പ്രണവ് എന്നാൽ സാഹസികതയുടെ പര്യായം കൂടിയാണ്. അതിസാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ സ്‌ക്രീനിൽ ചെയ്തു കയ്യടി നേടുന്ന അച്ഛന്റെ മകൻ തന്നെയാണ് താനെന്നു ആദി എന്ന തന്റെ ആദ്യ ചിത്രത്തിലെ അതിഗംഭീര സംഘട്ടന രംഗങ്ങളിലൂടെ തന്നെ പ്രണവ് കാണിച്ചു തന്നു. പർവ്വതാരോഹണം, ജിംനാസ്റ്റിക്, സർഫിങ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പഠിച്ചിട്ടുള്ള പ്രണവ് തന്റെ ലോക യാത്രകളുടെ പേരിലും ഏറെ പ്രശസ്തനാണ്.

ഏറെ അപകടം പിടിച്ച പാർക്കർ സംഘട്ടനം കൂടി തന്റെ ആദ്യ ചിത്രത്തിനായി പ്രണവ് പരിശീലിച്ചിരുന്നു. ലോകം മുഴുവൻ പല തവണ യാത്ര ചെയ്‌തിട്ടുള്ള പ്രണവ് തന്റെ യാത്രകൾക്കിടയിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കൂടുതലും പങ്കു വെക്കാറുള്ളത്. പ്രണവിന്റെ തൊട്ടു മുൻപത്തെ റിലീസായ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം മെഗാ ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. അമ്പതു കോടി ക്ലബ്ബിലിടം പിടിച്ച ഈ ചിത്രത്തിലെ അരുണെന്ന കഥാപാത്രമായി പ്രണവ് നടത്തിയ പ്രകടനത്തിന് വലിയ കയ്യടിയാണ് ലഭിച്ചത്. ഇനി പ്രണവ് ചെയ്യാൻ പോകുന്ന ചിത്രമേതെന്നുള്ള പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും, അഞ്ജലി മേനോൻ സംവിധാനം ചെയ്യാൻ പോകുന്ന, അൻവർ റഷീദ് നിർമിക്കുന്ന ചിത്രത്തിലാണ് പ്രണവ് അഭിനയിക്കുന്നതിന് വാർത്തകൾ വന്നിരുന്നു. നസ്രിയ, കാളിദാസ് ജയറാമെന്നിവരും ഇതിലുണ്ടാകുമെന്നാണ് സൂചന.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.