[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഹിറ്റ്ലർ മാമന്റെ ജീവിതത്തിലേക്ക് ഒരു ചാർളി; ട്രൈലെർ കാണാം..!

കന്നഡ സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് രക്ഷിത് ഷെട്ടി. അദ്ദേഹം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 777 ചാർളി. ഒരു അഡ്വെഞ്ചർ കോമഡി ഡ്രാമ ആയൊരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്കു ഭാഷകളിലും റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ മലയാളം വേർഷൻ കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്‌. ഏതായാലും ഇന്ന് റിലീസ് ചെയ്ത ഇതിന്റെ ട്രയ്ലർ വലിയ പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. രക്ഷിത് ഷെട്ടി അവതരിപ്പിക്കുന്ന ധര്മയെന്നു പേരുള്ള നായക കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ചാർളി എന്നു പേരുള്ള ഒരു നായ കടന്നു വരുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതെന്ന സൂചനയാണ് ട്രൈലെർ തരുന്നത്.

കോമഡി, വൈകാരിക രംഗങ്ങൾ, ഉദ്വേഗജനകമായ അഡ്വെഞ്ചർ രംഗങ്ങൾ എന്നിവ കോർത്തിണക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ട്രയ്ലർ കാണിച്ചു തരുന്നു. സംഗീത ശൃംഗേരി, രാജ് ബി ഷെട്ടി, ബോബി സിംഹ, ഡാനിഷ് സൈത് എന്നിവരുമഭിനയിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പരംവാഹ സ്റ്റുഡിയോയുടെ ബാനറിൽ രക്ഷിത് ഷെട്ടി, ജി എസ് ഗുപ്ത, രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് കിരൺ രാജ് കെ എന്നിവരാണ്. നോബിൻ പോൾ ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അരവിന്ദ് എസ് കശ്യപ്, എഡിറ്റ് ചെയ്തത് പ്രതീക് ഷെട്ടി എന്നിവരാണ്. സതീഷ് മുതുകുളം മലയാള സംഭാഷണം രചിച്ച ഈ ചിത്രം വരുന്ന ജൂണ് പത്തിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.