ദേശീയ അവാർഡ് ജേതാവായ സുരാജ് വെഞ്ഞാറമ്മൂട് എല്ലാത്തരം വേഷങ്ങളും തനിക്കു ചേരും എന്ന് പല തവണ നമ്മുടെ മുന്നിൽ തെളിയിച്ചു തന്നിട്ടുണ്ട്. പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ വന്നു ആ ചിത്രത്തിലെ നായകനേക്കാൾ കൂടുതൽ കയ്യടി നേടുന്ന പ്രകടനവും സുരാജ് കാഴ്ച വെച്ചിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ വളരെ കുറച്ചു സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട സുരാജ് ഗംഭീര പ്രകടനമാണ് അന്ന് നൽകിയത്. ഇപ്പോഴിതാ ഒരിക്കൽ കൂടി വെറും മൂന്നു സീനുകളിൽ മാത്രം പ്രത്യക്ഷപെട്ടു തന്റെ ഗംഭീര പ്രകടനത്താൽ പ്രേക്ഷകരുടെ മുഴുവൻ കയ്യടി നേടിയെടുക്കുകയാണ് സുരാജ് വെഞ്ഞാറമൂട് എന്ന പ്രതിഭ. ദുൽകർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടിന് ആകെയുള്ളത് മൂന്നു സീനുകൾ മാത്രമാണ്. എന്നാൽ ആ മൂന്നു സീനുകളിൽ സുരാജ് കാഴ്ച വെച്ചത് ആ ചിത്രത്തിലെ മറ്റെല്ലാവരേയും നിക്ഷ്‌പ്രഭമാക്കുന്ന പ്രകടനമാണ്.
വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ എന്നിവർ ചേർന്നു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ദുൽകർ, സുരാജ് എന്നിവരെ കൂടാതെ വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, സലിം കുമാർ, ഹാരിഷ് കണാരൻ, ധർമജൻ, രഞ്ജി പണിക്കർ, ബൈജു, ദിലീഷ് പോത്തൻ, സുനിൽ സുഗത, അശോകൻ, പ്രദീപ് കോട്ടയം, ബിബിൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് പി സുകുമാർ ആണ് കാമറ ചലിപ്പിച്ചിരിക്കുന്നത് . ഒരു കളർഫുൾ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.