[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

‘ഉയരെക്കും’ തന്റെ കഥാപാത്രത്തിനും ലഭിക്കുന്ന അഭിനന്ദനങ്ങൾക്കു നന്ദി പറഞ്ഞു ആസിഫ് അലി..!

ഇന്നലെ റിലീസ് ചെയ്ത ഉയരെ എന്ന മലയാള ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയെടുക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ ഗംഭീരം എന്നി വിശേഷിപ്പിക്കുന്ന ചിത്രങ്ങൾ വളരെ കുറവാണു എന്നിരിക്കെ അത്തരത്തിൽ ഉള്ള അപൂർവമായ പോസിറ്റീവ് റിവ്യൂസ് ആണ് ഉയരെ എങ്ങു നിന്നും നേടുന്നത്. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്. വളരെ സമകാലിക പ്രസക്തിയുള്ള ഒരു വിഷയം മനസ്സിൽ തൊടുന്ന തരത്തിലാണ് സംവിധായകനും രചയിതാക്കളും ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്. പാർവതി കേന്ദ്ര കഥാപാത്രം ആയി എത്തിയ ഈ ചിത്രത്തിൽ ആസിഫ് അലി, ടോവിനോ തോമസ് എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിനും തന്റെ കഥാപാത്രത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിന് സോഷ്യൽ മീഡിയയോട് നന്ദി പറയുകയാണ് ആസിഫ് അലി.


ഫേസ്ബുക് ലൈവിൽ വന്നാണ് പ്രേക്ഷകരോടുള്ള നന്ദി ആസിഫ് അലി അറിയിച്ചത്. ഗോവിന്ദ് എന്ന് പേരുള്ള നെഗറ്റീവ് ടച്ചുള്ള ഒരു വേഷമാണ് ആസിഫ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പാർവതിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനമുള്ള ഈ ചിത്രത്തിൽ ടോവിനോ തോമസും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത നിർമ്മാണ ബാനർ ആയ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ഉടമ ആയ പി വി ഗംഗാധരന്റെ മക്കൾ ചേർന്നു രൂപം നൽകിയ എസ് ക്യൂബ് ഫിലിംസ് ആണ്. പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് എസ്‌ ക്യൂബ് എന്ന കമ്പനിക്കു പുറകിൽ. സിദ്ദിഖ്, പ്രതാപ് പോത്തൻ, പ്രേം പ്രകാശ്, അനാർക്കലി മരക്കാർ  എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. 

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

17 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.