മലയാള സിനിമയിൽ 2023 എന്ന വർഷത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ നിർമ്മാണ/വിതരണ കമ്പനിയായി ശ്രീ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ഗോകുലം മൂവീസ്. അന്യ ഭാഷാ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്ത് ഗോകുലം മൂവീസ് ഈ വർഷം മാത്രം ഉണ്ടാക്കിയത് കോടികളുടെ നേട്ടം. രജനികാന്ത് നായകനായ ജയിലർ, വിജയ് നായകനായ ലിയോ, ഷാരൂഖ് ഖാൻ നായകനായ ജവാൻ, മണി രത്‌നം ഒരുക്കിയ ബ്രഹ്മാണ്ഡ മൾട്ടിസ്റ്റാർ ചിത്രം പൊന്നിയിൻ സെൽവൻ 2 , അജിത് നായകനായ തുനിവ് എന്നിവയൊക്കെയാണ് ഗോകുലം മൂവീസ് ഈ വർഷം കേരളത്തിൽ വിതരണം ചെയ്ത ചില പ്രധാന അന്യഭാഷാ ചിത്രങ്ങൾ. ഈ ചിത്രങ്ങൾ വിതരണത്തിനെടുക്കാൻ ഗോകുലം മൂവീസിന് ചിലവായത് 40 കോടിയോളം രൂപയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ അഞ്ച് ചിത്രങ്ങളും കൂടി ഇതിനോടകം കേരളത്തിൽ നേടിയ ആകെ ഗ്രോസ് 150 കോടി പിന്നിട്ടു കഴിഞ്ഞു.
60 കോടിയോളമാണ് ഈ ചിത്രങ്ങളിൽ നിന്നായി ഗോകുലം മൂവീസിന് ലഭിച്ച വിതരണക്കാരുടെ ഷെയർ. ഗോകുലം മൂവീസ് ഈ വർഷം ഇവിടെ വിതരണം ചെയ്തതിൽ ഏറ്റവും വലിയ ഹിറ്റ് രജനികാന്ത് നായകനായ ജയിലറാണ്. 58 കോടിയോളമാണ് ഈ ചിത്രം കേരളത്തിൽ നിന്നും നേടിയ ഗ്രോസ്. 52 കോടി ഗ്രോസ് നേടി മുന്നേറുന്ന വിജയ് ചിത്രം ലിയോ വൈകാതെ ജയിലറിനെ മറികടക്കാനും സാധ്യതയുണ്ട്. ഇത് കൂടാതെ ഷാരൂഖ് ഖാൻ ചിത്രം ജവാൻ നേടിയ കേരളാ ഗ്രോസ് പതിമൂന്നര കോടിയാണെങ്കിൽ, മണി രത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 2 നേടിയത് ഏകദേശം 20 കോടിയോളമാണ്. അജിത് ചിത്രം തുനിവ് 5 കോടിയോളം ഗ്രോസ് ആണ് കേരളത്തിൽ നിന്നും സ്വന്തമാക്കിയത്. ഏതായാലും 2023 എന്ന വർഷം എല്ലാ അർത്ഥത്തിലും തങ്ങളുടെ സുവർണ്ണ വർഷമാക്കി മാറ്റിയിരിക്കുകയാണ് ശ്രീ ഗോകുലം മൂവീസ്.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ആലപ്പുഴ…
പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ…
മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം…
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു.…
This website uses cookies.