[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

100 കോടിയുടെ തിളക്കവുമായി മെഗാസ്റ്റാറിന്റെ കണ്ണൂർ സ്‌ക്വാഡ്; ബിസിനസ് പുറത്ത് വിട്ട് മമ്മൂട്ടി കമ്പനി

100 കോടിയിൽ തൊട്ട് മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്; ബിസിനസ് പുറത്ത് വിട്ട് മമ്മൂട്ടി കമ്പനി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് എന്ന എന്ന ചിത്രം തീയേറ്റർ പ്രദർശനത്തിന്റെ അവസാന ഘട്ടത്തിലാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായ ഈ ചിത്രത്തിന്റെ മൊത്തമുള്ള ബിസിനസ് കണക്കുകളാണ് ഇപ്പോൾ ഈ ചിത്രം നിർമ്മിച്ചിരിക്കുന്ന മമ്മൂട്ടി കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. ആകെ മൊത്തമുള്ള ബിസിനസ്സ് ആയി കണ്ണൂർ സ്‌ക്വാഡ് 100 കോടിയോളം രൂപ നേടിയെന്നാണ് മമ്മൂട്ടി കമ്പനി പുറത്ത് വിട്ട വിവരങ്ങൾ പറയുന്നത്. ആഗോള ഗ്രോസ് കളക്ഷനായി 80 കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം മറ്റ് ബിസിനസ്സുകൾ വഴി കൂടി നേടിയ കണക്കാണ് ഈ 100 കോടി. ഇതിന് മുൻപ് മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം എന്ന ചിത്രവും 100 കോടിയുടെ ബിസിനസ്സ് നടത്തിയിരുന്നു. 85 കോടിയോളമാണ് ആ ചിത്രം നേടിയ ആഗോള ഗ്രോസ്. 40 കോടിക്ക് മുകളിൽ കേരളത്തിൽ നിന്നും ഗ്രോസ് നേടിയ കണ്ണൂർ സ്‌ക്വാഡ്, ഏകദേശം അത്ര തന്നെ ഗ്രോസ് കേരളത്തിന് പുറത്ത് നിന്നും നേടി.

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആറാമത്തെ ആഗോള ഗ്രോസ്സറാണ് കണ്ണൂർ സ്‌ക്വാഡ്. 2018 , പുലി മുരുകൻ, ലൂസിഫർ, ഭീഷ്മ പർവ്വം, ആർഡിഎക്സ് എന്നിവക്ക് പിന്നിലായാണ് കണ്ണൂർ സ്‌ക്വാഡ് സ്ഥാനം പിടിച്ചത്. ദുൽഖർ സൽമാന്റെ കുറുപ്പ്, നിവിൻ പോളിയുടെ പ്രേമം, മോഹൻലാലിൻറെ ദൃശ്യം തുടങ്ങിയ ചിത്രങ്ങളുടേയും, രോമാഞ്ചം, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടേയും ആഗോള ഗ്രോസ് കണ്ണൂർ സ്‌ക്വാഡ് മറികടന്നിരുന്നു. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് നടൻ റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ ചേർന്നാണ്. മമ്മൂട്ടിയോടൊപ്പം അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് സുഷിൻ ശ്യാമാണ്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

25 mins ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.