കാർത്തിക്കൊപ്പം കൈതി 2 ഇൽ സൂപ്പർ താരനിര; ഡില്ലിക്കൊപ്പം റോളെക്സും അമറും വിക്രമും ലിയോയും?; വെളിപ്പെടുത്തലുമായി സംവിധായകൻ
ഇപ്പോൾ തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തമിഴ് നടൻ കാർത്തി നായകനായി എത്തുന്ന കൈതി 2 . ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ കൈതിയാണ് അദ്ദേഹം രൂപം നൽകിയ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ വരെ അടിത്തറയിട്ടത്. കൈതി, വിക്രം, ലിയോ എന്നീ ചിത്രങ്ങളിലൂടെ ആ യൂണിവേഴ്‌സ് വലുതാക്കിയ ലോകേഷ് കൈതി രണ്ടാം ഭാഗത്തിലൂടെ ആ യൂണിവേഴ്‌സ് കൂടുതൽ വലുതാക്കാനുള്ള ശ്രമത്തിലാണ്. അടുത്തിടെ അദ്ദേഹം കൊടുത്ത ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത് കൈതി 2 ഇൽ കാർത്തിയെ കൂടാതെ ഈ യൂണിവേഴ്സിലെ ഒട്ടേറെ സൂപ്പർ താരങ്ങൾ എത്തുമെന്നാണ്. ചിലപ്പോൾ ഈ യൂണിവേഴ്സിലെ എല്ലാ താരങ്ങളും അതിഥി വേഷത്തിലും അല്ലാതെയും ഈ ചിത്രത്തിൽ ഉണ്ടാകുമെന്നും ലോകേഷ് സൂചിപ്പിക്കുന്നു.
വിജയ്, സൂര്യ, കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി മുതൽ ഒട്ടേറെ വമ്പൻ താരങ്ങൾ ലോകേഷ് ഉണ്ടാക്കിയ യൂണിവേഴ്സിന്റെ ഭാഗമാണ്. ഇവർ എല്ലാവരുമോ ഇവരിൽ ബഹുഭൂരിപക്ഷമോ കൈതി 2 ന്റെ ഭാഗമായേക്കാം. അടുത്തതായി രജനികാന്ത് നായകനാവുന്ന ചിത്രമാണ് ലോകേഷ് ഒരുക്കുന്നത്. ഇത് തന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാത്ത ഒരു പുതിയ ചിത്രമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ സിനിമാറ്റിക് യൂണിവേഴ്സിൽ അദ്ദേഹം ഇനിയിലൊരുക്കാൻ പോകുന്നത് കൈതി 2 , സൂര്യ നായകനായ റോളക്സ്, സൂപ്പർതാര സംഗമവുമായി എത്തുന്ന വിക്രം 2 എന്നിവയാണെന്നും അദ്ദേഹം തുറന്നു പറയുന്നു. ലിയോ എന്ന ചിത്രത്തിൽ താൻ ഒളിപ്പിച്ചു വെച്ച ഒട്ടേറെ കാര്യങ്ങളുണ്ടെന്നും, അതെല്ലാം വരും ചിത്രങ്ങളിലൂടെ പുറത്തു വരുമെന്നും അദ്ദേഹം വിശദീകരിച്ചു.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.