ശാന്തി ഗിരി ആശ്രമത്തിന്റെ വജ്ര ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചു പ്രഖ്യാപിച്ച പ്രണവ പദ്മം പുരസ്‍കാരത്തിനു അർഹനായത് മലയാള സിനിമയുടെ നടന വിസ്മയമായ മോഹൻലാൽ ആയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഈ പുരസ്‍കാരം മോഹൻലാൽ സ്വീകരിച്ചത് മുൻ നേപ്പാൾ പ്രധാന മന്ത്രി ആയിരുന്ന ജാലാ നാഥ് ഖനാലിൽ നിന്നായിരുന്നു. അഭിനയ രംഗത്ത് പലപ്പോഴും ഏകലവ്യനെ പോലെ മനസ്സ് കൊണ്ട് ഗുരുവിനെ സങ്കൽപ്പിച്ചു പ്രാർഥിച്ചിട്ടുണ്ട് എന്ന് മോഹൻലാൽ പറഞ്ഞു. അഭിനയത്തിൽ തനിക്കു ഗുരുക്കന്മാർ ഇല്ലെന്നും സിനിമാഭിനയം തുടങ്ങി നാൽപ്പതു വർഷമായി, അഭിനയിക്കാൻ കഴിയില്ല എന്ന് കരുതിയ പല വേഷങ്ങളും ചെയ്തു. അതെല്ലാം ഗുരുക്കന്മാരുടെ അദൃശ്യമായ അനുഗ്രഹം കൊണ്ടാണ് സാധിച്ചത് എന്ന് കരുതുന്നു എന്നാണ് മോഹൻലാൽ പറയുന്നത്.
വാനപ്രസ്ഥത്തിലെ കഥകളി നടനായി അഭിനയിച്ചപ്പോൾ അറിയപ്പെടുന്ന കഥകളി ആചാര്യന്മാരെ മനസ്സ് കൊണ്ട് വന്ദിച്ചിരുന്നു. അതുപോലെ കാവാലം നാരായണ പണിക്കർ സാറിന്റെ കർണ്ണഭാരം എന്ന സംസ്‌കൃത നാടകവും അവതരിപ്പിച്ചപ്പോൾ ഇതേ അനുഗ്രഹം ഗുരുക്കന്മാരിൽ നിന്ന് ലഭിച്ചു. കരുണാകര ഗുരുവിനെ താൻ കണ്ടിട്ടുണ്ട് എന്നും അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു രാജീവ് അഞ്ചൽ ഒരുക്കിയ ഗുരു എന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞു. ആ ഗുരുവിന്റെ അനുഗ്രഹം ഇപ്പോഴും തന്റെ കൂടെ ഉണ്ടെന്നു കരുതുന്നു എന്നും മോഹൻലാൽ പറഞ്ഞു. ചലച്ചിത്ര സംവിധായകരായ മധുപാൽ, ശ്രീകുമാരൻ തമ്പി എന്നിവർ ഉൾപ്പെട്ട സമിതിയാണ് മോഹൻലാലിനെ ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. മുൻ നേപ്പാൾ പ്രധാന മന്ത്രി മോഹൻലാലിന് നേപ്പാളിന്റെ സാംസ്‌കാരിക ചിഹ്നമായ തൊപ്പിയും ഉറയിലിട്ട കത്തിയും സമ്മാനിച്ചു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.