[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TeasersVideos

ജനപ്രിയന്റെ ആശംസകളുമായി ഷിബുവിന്റെ ആദ്യ ടീസർ എത്തി…

ദിലീപ് ആരാധകർ ഏറെ കാത്തിരുന്ന ഒരു കൊച്ചു ചിത്രത്തിന്റെ ടീസർ ഇന്ന് റിലീസ് ചെയ്തു. ജനപ്രിയ നായകൻ ദിലീപ് തന്നെ തന്റെ ഫേസ്ബുക് പേജിലൂടെ ഒഫീഷ്യൽ ആയി പുറത്തു വിട്ട ഷിബു എന്ന ചിത്രത്തിന്റെ ടീസർ ഇപ്പോൾ ആരാധകർക്ക് ആവേശമാവുകയാണ്. ഒരു കടുത്ത ദിലീപ് ആരാധകന്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 32-ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ആണ്. ഇവർ തന്നെ കഥയും രചിച്ച ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്  പ്രണീഷ് വിജയൻ ആണ്. പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണൻ  നായക വേഷത്തിൽ എത്തിയിരിക്കുന്ന ഷിബുവിലെ നായികാ വേഷം ചെയ്തിരിക്കുന്നത് അഞ്ചു കുര്യൻ ആണ്.

മച്ചാൻ വേറെ ലെവലാ എന്ന ടാഗ് ലൈനോടെ പ്രത്യക്ഷപ്പെട്ട ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് ദിലീപ് ചിത്രം രാമലീല ഒരുക്കി അരങ്ങേറിയ സംവിധായകൻ അരുൺ ഗോപി ആയിരുന്നു. കാര്‍ഗോസ് സിനിമാസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. താര ചക്രവർത്തി മോഹൻലാൽ ആരാധകരുടെ കഥ പറഞ്ഞ രണ്ടു ചിത്രവും ദളപതി വിജയ് ആരാധകന്റെ കഥ പറഞ്ഞ ഒരു ചിത്രവും ഇതിനോടകം നമ്മൾ കണ്ടു കഴിഞ്ഞു. ഇനി ദിലീപ് ആരാധകന്റെ കഥ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. സജിത്ത് പുരുഷൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് സച്ചിൻ വാര്യർ ആണ്. ദിലീപ് ഡെന്നിസ്  ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.