[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

നാളെ മുതൽ ഭരണമേൽക്കാൻ ലൂസിഫർ; നാനൂറോളം സ്‌ക്രീനുകളിൽ ബ്രഹ്മാണ്ഡ റിലീസ്..!

മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രമായ ലൂസിഫർ നാളെ റിലീസ് ചെയ്യുകയാണ്. ലോകം മുഴുവൻ റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ നാനൂറോളം സ്‌ക്രീനുകളിൽ ആയാണ് റിലീസ് ചെയ്യുന്നത്. ഗൾഫിൽ ആണെങ്കിൽ ഒരു ദക്ഷിണേന്ത്യൻ ചിത്രത്തിന് കിട്ടുന്ന ഏറ്റവും കൂടുതൽ ലൊക്കേഷനുകളിൽ ആയാണ് ലൂസിഫർ റിലീസ് ചെയ്യുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായ എന്തിരൻ 2 നു കിട്ടിയതിലും അധികം ലൊക്കേഷനുകളിൽ ആണ് ഈ ചിത്രം ഗൾഫിൽ റിലീസ് ചെയ്യുന്നത്. കൂടാതെ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റ് തുടങ്ങിയവയിൽ ഒക്കെ വമ്പൻ റിലീസ് ആണ് ഈ ചിത്രം നേടിയെടുത്തത്.

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. മഞ്ജു വാര്യർ നായികാ വേഷത്തിൽ  എത്തുന്ന ഈ ചിത്രത്തിൽ ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, വിവേക് ഒബ്‌റോയ് എന്നിവരും അഭിനയിക്കുന്നു. സംവിധായകൻ പൃഥ്വിരാജ് അതിഥി വേഷത്തിലും എത്തുന്നുണ്ട് ഈ ചിത്രത്തിൽ. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം ആയാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഏകദേശം ഇരുനൂറ്റി അൻപതോളം ഫാൻസ്‌ ഷോകളും നൂറിൽ അധികം എക്സ്ട്രാ ഷോയുമായി ആദ്യ ദിനം മുന്നൂറ്റി അൻപതിൽ അധികം എക്സ്ട്രാ ഷോകൾ ആണ് ഈ ചിത്രം കേരളത്തിൽ കളിയ്ക്കാൻ പോകുന്നത്. ഒടിയൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഷോകൾ കളിക്കുന്ന ചിത്രമെന്ന റെക്കോർഡും ലൂസിഫർ നേടും.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

18 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.