[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ത്രസിപ്പിക്കുന്ന ആദ്യ പകുതി; ലുസിഫെർ ആവേശമാകുന്നു..!

മലയാള സിനിമാ പ്രേക്ഷകർ ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രം ആണ് താര ചക്രവർത്തി മോഹൻലാൽ നായകനായ ലുസിഫെർ. ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്ത ഈ വമ്പൻ ചിത്രത്തിന്റെ ആദ്യ ഷോ കേരളത്തിൽ രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. ഇപ്പോൾ ആദ്യ പകുതി കഴിയുമ്പോൾ ത്രസിപ്പിക്കുന്ന അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും അപ്പുറം നൽകുന്നു ആദ്യ പകുതി എന്ന റിപ്പോർട്ടുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ആദ്യ പകുതിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഒപ്പം വിവേക് ഒബ്രോയ്‌, ഇന്ദ്രജിത്, മഞ്ജു വാര്യർ, സായ് കുമാർ, ഷാജോൺ എന്നിവരുടെ മികച്ച പ്രകടനവും ചിത്രത്തെ ഗംഭീരമാക്കുന്നു.

മലയാള സിനിമയിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ പകുതിയിലൂടെ തന്നെ തന്റെ സംവിധാന മികവ് പ്രേക്ഷകനെ ബോധ്യപ്പെടുത്തി എന്നു തന്നെ പറയാം. മുരളി ഗോപിയുടെ കിടിലൻ സംഭാഷണങ്ങളും കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ച രീതിയും കയ്യടി നേടുന്നുണ്ട്. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം ഗഭീരമായപ്പോൾ സുജിത് വാസുദേവിന്റെ ദൃശ്യങ്ങൾ ഈ ചിത്രത്തിൻറെ സാങ്കേതിക നിലവാരം വേറെ തലത്തിൽ എത്തിച്ചിട്ടുണ്ട്. മോഹൻലാൽ ആരാധകരെയും  സിനിമാ പ്രേമികളെയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന രീതിയിൽ ആണ് പൃഥ്വിരാജ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ടാം പകുതി കൂടി കിടിലൻ ആയാൽ ലുസിഫെർ മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിക്കും എന്നുറപ്പ്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.