ശരത് കുമാർ എന്ന് പറഞ്ഞാൽ ഒരുപക്ഷെ സിനിമ പ്രേക്ഷകർക്ക് മനസിലാകില്ല. എന്നാൽ അപ്പാനി രവി എന്ന് പറഞ്ഞാൽ എല്ലാവർക്കും പെട്ടന്ന് മനസിലാകും. അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയത് ഈ ചെറുപ്പക്കാരൻ ആയിരുന്നു. അങ്കമാലി ഡയറീസിലെ ഈ വില്ലൻ വേഷം ഒട്ടേറെ ഓഫറുകളും ശരത് കുമാറിന് നേടി കൊടുത്തു.
വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമൺ, ത്രില്ലർ ചിത്രമായ അമല എന്നീ സിനിമകൾക്ക് ഒപ്പം മോഹൻലാൽ-ലാൽ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിൽ പ്രധാന വേഷവും ശരത് കുമാറിനെ തേടിയെത്തി.
ഇതാ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മറ്റൊരു വാർത്ത ഏറെ ശ്രദ്ധ നേടുകയാണ്. അപ്പാനി രവി മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്നു..! ഈ വാർത്ത ഔദ്യോഗികമായി പുറത്ത് വന്നതല്ല. ശരത് കുമാർ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ മെഗാസ്റ്റാറിന് ഒപ്പം ഒരു ചിത്രം ഷെയർ ചെയ്യുകയുണ്ടായി. അതെ തുടർന്നാണ് ഇങ്ങനെ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയത്.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.