Malayali Audience lap up Viswasam
തല അജിത് നായകനായ വിശ്വാസം മികച്ച പ്രതികരണം നേടി ഗംഭീര ബോക്സ് ഓഫീസ് വിജയത്തിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്. ശിവ സംവിധാനം ചെയ്ത ഈ ചിത്രത്തെ കുറിച്ച് മാസ്സ് ഫാമിലി എന്റെർറ്റൈനെർ എന്ന അഭിപ്രായം ആണ് എങ്ങും പരക്കുന്നത്. കുടുംബ ബന്ധങ്ങൾക്കും അച്ഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തിനും പ്രാധാന്യം കൊടുത്ത ഈ ചിത്രം കാണാൻ മലയാളി കുടുംബ പ്രേക്ഷകരും തീയേറ്ററുകളിലേക്കു എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിവേകം എന്ന ചിത്രത്തിൽ സംഭവിച്ച പിഴവുകൾ എല്ലാം തന്നെ ഇത്തവണ തിരുത്തിയാണ് ശിവ വിശ്വാസം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകർക്ക് മാത്രമല്ല, അജിത് ആരാധകർക്കും ഏറെ ഇഷ്ടമാവുന്ന തരത്തിൽ ആണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എല്ലാ കൊമേർഷ്യൽ എലമെന്റുകളും വേണ്ട വിധത്തിൽ തന്നെ അദ്ദേഹം ഈ ചിത്രത്തിൽ കോർത്തിണക്കിയിട്ടുണ്ട്.
കിടിലൻ ആക്ഷൻ സീനുകളും പഞ്ച് ഡയലോഗുകളും അതുപോലെ മനോഹരമായ ഗാനങ്ങളും ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ലേഡി സൂപ്പർ സ്റ്റാർ നയൻ താരയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഇവരോടൊപ്പം ബേബി അനിഖ, ജഗപതി ബാബു, റോബോ ശങ്കർ, തമ്പി രാമയ്യ എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. തല അജിത്തിന്റെ മാസ്സ് പെർഫോമൻസ് ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. തൂക്കു ദുരൈ എന്ന മാസ്സ് നായകൻ ആയും മകളെ ഒരുപാട് സ്നേഹിക്കുന്ന അച്ഛൻ ആയും ഗംഭീര പ്രകടനമാണ് അജിത് നൽകിയത്. കേരളത്തിൽ മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം വിതരണം ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുകയാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.