[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കേരളമെങ്ങും പേട്ട തരംഗം; രജനിഫൈഡ് ആയി ആരാധകർ..!

ഈ കഴിഞ്ഞ വ്യാഴാഴ്ച ലോകം മുഴുവൻ റിലീസ് ചെയ്ത സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രമായ പേട്ട ഗംഭീര പ്രേക്ഷക പ്രതികരണം നേടി ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രം യുവ പ്രേക്ഷകരെയാണ് കൂടുതൽ ത്രസിപ്പിക്കുന്നതു. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവ ചേർന്നാണ് ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത്. രജനികാന്തിന്റെ വിന്റേജ് സ്റ്റൈൽ ആണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. അതിനു തന്നെയാണ് ഏറ്റവും വലിയ കയ്യടി ലഭിക്കുന്നതും. കേരളത്തിലെ യുവ പ്രേക്ഷകർ എല്ലാവരും രജനിഫൈഡ് ആയി എന്ന് തന്നെയാണ് അവരുടെ പ്രതികരണവും സൂചിപ്പിക്കുന്നത്.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രം രചിച്ചതും കാർത്തിക് സുബ്ബരാജ് തന്നെയാണ്. വമ്പൻ താര നിരയാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. മക്കൾ സെൽവൻ വിജയ് സേതുപതി, ബോളിവുഡ് താരം നവാസുദീൻ സിദ്ദിഖി, ബോബ്ബ്യ് സിംഹ, ശശി കുമാർ, പ്രശസ്ത നടിമാരായ സിമ്രാൻ, തൃഷ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്.  അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ സൂപ്പർ ഹിറ്റ് ഗാനങ്ങളും അതുപോലെ തന്നെ കിടിലൻ പശ്ചാത്തല സംഗീതവുമാണ് ഈ ചിത്രത്തെ ജനപ്രിയമാക്കുന്ന മറ്റൊരു ഘടകം എന്ന് പറയാം. ഒരു രജനികാന്ത് ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ആക്ഷനും, മാസ്സ് ഡയലോഗുകളും, സ്റ്റൈലും, പാട്ടുകളും , നൃത്തവും , സസ്‌പെൻസും എല്ലാം നൽകാനായി എന്നതാണ് പേട്ടയെ ഒരു വമ്പൻ വിജയം ആക്കി മാറ്റുന്നത്. പ്രേക്ഷകരുടെ പൾസ് അറിഞ്ഞു തന്നെ ചിത്രമൊരുക്കാൻ സാധിച്ചു എന്നതാണ് കാർത്തിക് സുബ്ബരാജിനെ വേറിട്ട് നിർത്തുന്ന ഘടകം.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.