[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇത് വിജയത്തിന്റെ ഹാട്രിക്; കുടുംബ പ്രേക്ഷകരുടെ കരുത്തിൽ വിജയ് സൂപ്പറും പൗർണ്ണമിയും സൂപ്പർ ഹിറ്റിലേക്ക്..!

വിജയത്തിന്റെ ഹാട്രിക്ക് നേടി ജിസ്  ജോയ്- ആസിഫ് അലി ടീം മലയാളത്തിലെ ഭാഗ്യ ജോഡിയാണ്‌ തങ്ങൾ എന്ന് തെളിയിച്ചു കഴിഞ്ഞു. ഇവർ മൂന്നാമതും ഒന്നിച്ച വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രം ഗംഭീര വിജയം നേടി മുന്നേറുകയാണ് ഇപ്പോൾ. ആദ്യ ഷോ മുതൽ തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയെടുത്ത ഈ ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ ആണ് ഇപ്പോൾ സൂപ്പർ ഹിറ്റിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ഈ ചിത്രം കുടുംബ ബന്ധങ്ങളിലെ വൈകാരിക മുഹൂർത്തങ്ങളും നമ്മുക്ക് സമ്മാനിക്കുന്നു എന്നതാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപെട്ടതു ആക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഐശ്വര്യയുടെയും തുടർച്ചയായ നാലാമത്തെ വിജയം ആണ് ഇത്.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള,  മായാനദി, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യ ലക്ഷ്മി അഭിനയിച്ച ചിത്രമാണിത്. ഇവർക്കൊപ്പം സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ബാലു വർഗീസ്, ജോസെഫ് അന്നംക്കുട്ടി , ശാന്തി കൃഷ്ണ, ദേവൻ എന്നിവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. സിദ്ദിഖിന്റെ പ്രകടനത്തെ കുറിച്ച് വലിയ അഭിപ്രായം ആണ് പ്രേക്ഷകർക്കുള്ളത്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ജിസ് ജോയ് തന്നെയാണ്. പ്രിൻസ് ജോർജ് ഒരുക്കിയ ഗാനങ്ങളും ടീം ഫോർ മ്യൂസിക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ചിത്രത്തെ കൂടുതൽ മികവുറ്റതാക്കി എന്ന് പറയാം.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.