[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തലൈവർ ഫുൾ ഓൺ മാസ്സ്; രജിനി ചിത്രം പേട്ടയെ പുകഴ്ത്തി ശിവകാർത്തികേയൻ

പൊങ്കൽ റിലീസായ് ഇറങ്ങിയ ചിത്രങ്ങളാണ് തലൈവർ രജനികാന്തിന്റെ പേട്ടയും, തല അജിത്ത് ശിവ കൂട്ടുക്കെട്ടിൽ   വിശ്വാസവും. രണ്ട് ചിത്രങ്ങൾക്കും ഗംഭീര സ്വീകരണമാണ് കേരളത്തിലും ലഭിക്കുന്നത്.പേട്ട കണ്ടതിന് ശേഷം തമിഴ് യുവതാരം  ചിത്രത്തെപ്പറ്റി ട്വിറ്ററിൽ കുറിച്ചിരിക്കുന്നത് ആരാധകരെ ആവേശത്തിലാക്കുകയാണ്. തലൈവരുടെ സ്റ്റൈൽ, എനർജി, മാസ്സും അതിനോടൊപ്പം അനിരുദ്ധിന്റെ സംഗീതവും നിറഞ്ഞ ചിത്രത്തെ വാനോളം പുകഴ്ത്തുകയാണ് താരം. ഇത്തരത്തിൽ ഒരു ഗംഭീര ചിത്രം ഒരുക്കിയ കാർത്തിക് സുബ്ബുരാജിനും ടീമിനും അദ്ധേഹം ആശംസകൾ നേർന്നു.

രജിനി ചിത്രങ്ങൾക്ക് വേണ്ട എല്ലാ ചേരുവുകളും ചേർത്ത് ഒരുക്കിയ ചിത്രത്തിന് പ്രേക്ഷകർ ഫുൾ മാർക്കാണ് നൽകിയിരിക്കുന്നത്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റാക്കിയ കാർത്തിക്ക് സുബ്ബുരാജിന്റെ തലയിലേറാൻ പോകുന്ന സ്വർണ്ണ തൂവലായിരിക്കും പേട്ടയുടെ ഈ വലിയ വിജയം. വലിയ കഥകൾ ഒന്നുമല്ല ചിത്രം പറയുന്നതെങ്കിലും രജിനി ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കാവുന്ന എല്ലാം തന്നെ പേട്ട നൽകുന്നുണ്ട്.

പൊങ്കൽ ചിത്രങ്ങളായ പേട്ടയ്ക്കു കേരളത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത്. പേട്ടയിൽ രജിനിക്ക് വില്ലനായ് എത്തുന്നത് വിജയ് സേതുപതിയും, നവാസുദ്ധിൻ സിദ്ധിഖുമാണ്. പ്രേക്ഷകർക്ക് ആവേശം പകരുന്ന രജിനി ചിത്രം ബോക്സ് ഓഫിസിൽ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നതിൽ യാതൊരു ആശങ്കയും ഇല്ല.ശശികുമാർ ,ബോബി സിംഹ, തൃഷ ,സിമ്രാൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേർസിന്റെ ബാനറിൽ കലാനിധിമാരനാണ് . പൃഥ്വിരാജിനൊപ്പം പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിം ചേർന്നാണ് ഈ ചിത്രം കേരളത്തിൽ എത്തിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.