[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തല റൗണ്ട് കാട്ടി അടിച്ചിറുക്കാർ: അജിത് ചിത്രത്തെ പുകഴ്ത്തി യുവതാരം ശിവകാർത്തികേയൻ

സംവിധായകൻ ശിവയും അജിത്തും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം . പൊങ്കൽ റിലിസായ് എത്തിയ ചിത്രത്തിനു നല്ല റിപ്പോർട്ടുകളാണ് മൊത്തത്തിൽ ലഭിക്കുന്നത്. ആക്ഷൻ, കോമഡി ,ഇമോഷൻസ് അങ്ങനെ എല്ലാ എലമെൻസും ചേർത്ത് ഒരുക്കിയിരിക്കുന്ന മാസ്സ് കംപ്ലീറ്റ് പാക്കേജാണ് തലയുടെ വിശ്വാസമെന്നാണ് ശിവകാർത്തികേയന്റെ അഭിപ്രായം.

ചിത്രത്തിന്റെ സംവിധായകൻ ശിവയ്ക്കും ചിത്രത്തിന് സംഗീതം ഒരുക്കിയ ഡി.ഇമ്മാനും, അജിത്തിന് നായികയായ് ചിത്രത്തിലെത്തിയ നയൻതാരയ്ക്കും ആശംസകളും നേരുകയാണ് താരം. വിശ്വാസം തിരുവിഴ കൂത്താണ് ഈ പൊങ്കലെന്നാണ് താരത്തിന്റെ അഭിപ്രായം.
രജിനി ചിത്രമായ പേട്ടയ്ക്കൊപ്പം റിലിസ് ചെയ്ത ചിത്രത്തിനു നല്ല സ്വീകാരിതയാണ് ലഭിച്ചതായാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പൊങ്കൽ കുടുംബങ്ങൾക്ക് ആഘോഷമാക്കുന്ന രീതിയിൽ ചിത്രികരിച്ച ചിത്രം തിയറ്ററുകൾ നിറഞ്ഞോടുകയാണ്. ശിവ-അജിത്ത് ചിത്രം വിവേകത്തിന് ഉണ്ടായ പരാജയത്തിന് ശേഷമുള്ള ഗംഭീര തിരിച്ചുവരവായിരിക്കും വിശ്വാസമെന്നാണ്  സിനിമാലോകത്ത് നിന്നുള്ള റിപ്പോർട്ട്. ചിത്രത്തിൽ നയൻതാര, ജഗപതി ബാബു തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഡി. ഇമ്മനാണ്.സെന്തിൽ ത്യാഗരാജനും, അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത് മുളക്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളക് പാടമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.