ജോജു ജോർജിനെ നായകനാക്കി നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട എന്ന ചിത്രം ഇന്നാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ നായാട്ടിന് ശേഷം ജോജു ജോർജ്- മാർട്ടിൻ പ്രക്കാട്ട് ടീം ഒന്നിക്കുന്ന ചിത്രമെന്നതാണ് ഇതിലേക്ക് പ്രേക്ഷകരെ ആകർഷിച്ച ആദ്യ ഘടകം. ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. ഇതിന്റെ രചനയിലും മാർട്ടിൻ പ്രക്കാട്ടിന് പങ്കാളിത്തമുണ്ട്. മാർട്ടിൻ പ്രക്കാട്ട്, സൂരജ്, നീരജ് എന്നിവരും സംവിധായകൻ രോഹിതും ചേർന്നാണ് ഈ ചിത്രം രചിച്ചത്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയോടെ മുഴുകി ഇരുത്തുന്ന ഒരു ക്രൈം ഡ്രാമ ത്രില്ലർ ചിത്രമായാണ് ഇരട്ട ഒരുക്കിയിരിക്കുന്നത്. വിനോദ്, പ്രമോദ് എന്നീ രണ്ട് ഇരട്ട സഹോദരമാരായി ഗംഭീര പ്രകടനമാണ് ഇതിൽ ജോജു ജോർജ് കാഴ്ച വെച്ചിരിക്കുന്നത്. പ്രേക്ഷകരെ വൈകാരികമായും ഏറെ സ്വാധീനിക്കുന്ന ചിത്രമാണ് ഇരട്ട. ചിത്രത്തിന്റെ ക്ളൈമാക്സിനു വമ്പൻ കയ്യടിയാണ് ലഭിക്കുന്നത്.
ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ചിത്രത്തിനും, ഇതിലെ ജോജുവിന്റെ പ്രകടനത്തിനും ഗംഭീര പ്രതികരണം ലഭിച്ചതോടെ തീയേറ്ററുകളിൽ തിരക്കേറുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. മാർട്ടിൻ പ്രക്കാട്ടും ജോജു ജോര്ജും വീണ്ടും ഒരു മികച്ച ചിത്രവുമായാണ് എത്തിയിരിക്കുന്നതെന്ന അഭിപ്രായമാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ നമ്മുക്ക് നൽകുന്നത്. സഹോദരൻമാർ തമ്മിലുള്ള പ്രശ്നങ്ങളും ഒരു കേസ് അന്വേഷണവുമാണ് ഇതിന്റെ പ്രധാന പ്രമേയം. ജോജുവിനെ കൂടാതെ ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, ശരത് സഭ, ഷെബിൻ ബെന്സന്, ശ്രീജ, ജിത്തു അഷ്‌റഫ് എന്നിവരും ഇതിൽ വേഷമിട്ടിട്ടുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.