[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ബ്ലഡി സ്വീറ്റ്; ലിയോ ആയി ദളപതി; വിജയ്-ലോകേഷ് ചിത്രം ടൈറ്റിൽ വീഡിയോ കാണാം

ദളപതി വിജയ് നായകനായി അഭിനയിക്കുന്ന ദളപതി 67 ന്റെ  ടൈറ്റിലും ലുക്കും കാത്തിരുന്ന ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശമായി ഇതിന്റെ ടൈറ്റിൽ പ്രഖ്യാപന വീഡിയോ ഇന്ന് പുറത്തു വന്നു. സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ പേര് ലിയോ എന്നാണ്. ടൈറ്റിൽ പുറത്ത് വിട്ടതിനൊപ്പം ദളപതിയുടെ ഇതിലെ ലുക്കും അവർ പുറത്ത് വിട്ടിട്ടുണ്ട്. ഒരു പ്രോമോ വീഡിയോ വഴിയാണ് ഇതിന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നിരിക്കുന്നത്. കശ്മീർ താഴ്‌വരയിൽ ഒരു വീട്ടിൽ, ചോക്കളേറ്റും അതിനോടൊപ്പം തന്നെ ഒരായുധവും നിർമ്മിക്കുന്ന വിജയ്നെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിർമ്മിച്ച വാൾ ചോക്കലേറ്റിൽ മുക്കി, അതിന്റെ രുചി നോക്കി ബ്ലഡി സ്വീറ്റ് എന്ന് ദളപതി പറയുന്നതോടെ ചിത്രത്തിന്റെ ടൈറ്റിൽ മുന്നിലെത്തും.  ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ താരനിരയെ സംബന്ധിച്ചും കഴിഞ്ഞ ദിവസങ്ങളിൽ ഒരുപിടി അപ്‌ഡേറ്റുകൾ പുറത്തു വിട്ടിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്ത്, ആക്ഷൻ കിംഗ് അർജുൻ, സംവിധായകനായ മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ് എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തൃഷയാണ്.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ലോകേഷ് കനകരാജ്- രത്ന കുമാർ- ധീരജ് വൈദി എന്നിവരാണ്. മനോജ് പരമഹംസ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുക ഫിലോമിൻ രാജ്, ഇതിന് ആക്ഷൻ രംഗങ്ങൾ ഒരുക്കുക അൻപ്-അറിവ് എന്നിവർ ചേർന്നാണ്. തമിഴ്നാട്, കശ്മീർ എന്നിവിടങ്ങളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. ഇതിന്റെ കശ്മീർ ഷെഡ്യൂൾ ഏതാനും ദിവസം മുൻപാണ് ആരംഭിച്ചത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രം ഒക്ടോബർ 19 ന് റീലീസ് ചെയ്യുമെന്നും അവർ പുറത്ത് വിട്ടു.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

1 week ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

1 week ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

2 weeks ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

3 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

3 weeks ago

This website uses cookies.