മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ, തെലുങ്കു സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യക്കൊപ്പം കൈകോർക്കുന്നു. ബാലയ്യ നായകനായി എത്തുന്ന 109 ആം ചിത്രത്തിലാണ് ദുൽഖർ സൽമാനും ഒരു നിർണ്ണായക വേഷം ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായി എത്തുന്ന ഈ ചിത്രത്തിൽ ബാലയ്യയുടെ മകനായാണ് ദുൽഖർ വേഷമിടുന്നതെന്നാണ് സൂചന. സിതാര എന്റെർറ്റൈന്മെന്റ്സ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ബോബി കൊല്ലിയാണ്.
മഹാനടി, സീതാ രാമം, ലക്കി ഭാസ്കർ എന്നിവക്ക് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രമായിരിക്കും എൻബികെ 109.
ഭഗവന്ത് കേസരി എന്ന ചിത്രമാണ് ഒടുവില്‍ ബാലയ്യ നായകനായി വേഷമിട്ടതില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഭഗവന്ത് കേസരി ആഗോളതലത്തില്‍ 112.75 കോടി രൂപയാണ് നേടിയിരിക്കുന്നത്.100 കോടിയുടെ ഹാട്രിക് വിജയമാണ് ബാലയ്യ എന്ന നന്ദമുറി ബാലകൃഷ്ണ ഭഗവന്ത് കേസരിയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹം നായകനായ രണ്ട് മുൻ റിലീസുകളും ഈ നേട്ടം കൈവരിച്ചിരുന്നു. അഖണ്ഡ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി 100 കോടി ക്ലബിൽ അംഗമാകുന്നത്. അതിന് ശേഷം റിലീസ് ചെയ്ത വീരസിംഹ റെഡ്‌ഡി എന്ന ചിത്രവും 100 കോടിക്ക് മുകളിൽ ഗ്രോസ് നേടി. ഭഗവന്ത് കേസരി കൂടി ആ നേട്ടത്തിലെത്തിയതോടെ തുടർച്ചയായി മൂന്ന് ചിത്രങ്ങളാണ് ബാലയ്യയുടെതായി ബ്ലോക്ക്ബസ്റ്റർ വിജയം നേടിയത്. ഇതിൽ അഖണ്ഡ സംവിധാനം ചെയ്യ്തത് ബോയപ്പട്ടി ശ്രീനുവും വീരസിംഹ റെഡ്‌ഡി ഒരുക്കിയത് ഗോപിചന്ദ് മല്ലിനേനിയുമാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.