ഒരു സിനിമയുടെ അനൗൺസ്മെന്റ് വരുമ്പോൾ സംഗീതം സുഷിൻ ശ്യാം എന്ന് കണ്ടാൽ ഉറപ്പിച്ചോ, ചിത്രത്തിലെ മ്യൂസിക്കും സോങ്ങും ഒരു രക്ഷേണ്ടാവില്ലെന്ന്. സുഷിൻ ശ്യാം സംഗീതം ഒരുക്കിയ ചിത്രങ്ങളെല്ലാം ഹിറ്റടിച്ചിട്ടുണ്ട്, ബോക്സ് ഓഫീസ് തൂത്തുവാരിയിട്ടുമുണ്ട്. മലയാളികൾക്ക് സുഷിൻ ശ്യാം എന്നും ഒരു വികാരമാണ്. വീണ്ടും വീണ്ടും വമ്പൻ ഹിറ്റടിക്കാൻ ഈ ഫെബ്രുവരിയിലും രണ്ടും കൽപിച്ചിറങ്ങിയിരിക്കയാണ് താരം. സുഷിൻ ശ്യാം സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന, ബ്ലോക്ക്‌ബസ്റ്റർ ചിത്രം ‘ജാൻ എ മൻ’ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ ഈ മാസം തിയറ്ററുകളിലെത്തും. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സർവൈവൽ ത്രില്ലറാണ്. പ്രേക്ഷകരിൽ കൗതുകം ഉണർത്തിക്കൊണ്ടെത്തിയ ചിത്രത്തിന്റെ ട്രെയിലർ യു ട്യൂബ് ട്രെൻഡിങ്ങിലാണ്. ട്രെയിലറിൽ സുഷിന്റെ മ്യൂസിക് വഹിച്ച പ്രാധാന്യം ചെറുതല്ല. കാണുന്ന പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കാനും ആശങ്ക വരുത്താനും മ്യൂസിക്കിന് സാധിച്ചിട്ടുണ്ട്. സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ സുഷിൻ ശ്യാമും വേടനും ഒന്നിച്ച ‘കുതന്ത്രം’ ഗാനവും പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യത നേടിയിരുന്നു. ഗാനം ഇപ്പോഴും സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുകയാണ്.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ‘ഭീഷ്മ പർവ്വം’ത്തിന് ശേഷം സൗബിനും ശ്രീനാഥ് ഭാസിയും സുഷിൻ ശ്യാമും ഒന്നിക്കുന്ന സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിൽ നടൻ സലിം കുമാറിന്റെ മകൻ ചന്തു സുപ്രധാന വേഷത്തിലെത്തുന്നു.
ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
This website uses cookies.