രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ദിലീപ് ചിത്രത്തിന് ശേഷം അരുൺ ഗോപി ഒരുക്കിയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഈ ഫാമിലി എന്റെർറ്റൈനെർ ചിത്രം ഈ വരുന്ന ജനുവരി 25 നു കേരളത്തിലും കേരളത്തിന് പുറത്തും ഗൾഫ് രാജ്യങ്ങളിലും റിലീസ് ചെയ്യും. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രത്തിൽ പുതുമുഖമായ സായ ഡേവിഡ് ആണ് നായികാ വേഷം ചെയുന്നത്. ഇപ്പോൾ പ്രണവ് മോഹൻലാൽ എന്ന നടനെ കുറിച്ചും മനുഷ്യനെ കുറിച്ചും വാചാലനാവുകയാണ് അരുൺ ഗോപി. ഒരു നല്ല മനുഷ്യൻ ആണ് പ്രണവ് എന്നും മോഹൻലാൽ എന്ന താര ചക്രവർത്തിയുടെ മകനാണ് താൻ എന്ന യാതൊരു തലക്കനവും ഇല്ലാത്ത ഒരു ജാഡകളും കാണിക്കാത്ത ചെറുപ്പക്കാരൻ ആണ് പ്രണവ് എന്നും അരുൺ ഗോപി പറയുന്നു. ഒരു സംവിധായകൻ എന്ത് ആഗ്രഹിക്കുന്നുവോ അത് കൊടുക്കാൻ എത്ര പരിശ്രമിക്കാനും തയ്യാറുള്ള ആളാണ് പ്രണവ് എന്നും അരുൺ ഗോപി പറഞ്ഞു.
ആരേയും നോവിക്കാതെ ഏറ്റവും ലളിതമായി ഒരു തരത്തിൽ പറഞ്ഞാൽ ഒരു ഗാന്ധിയൻ ശൈലി തന്റെ ജീവിതത്തിൽ പിന്തുടരുന്ന ആളാണ് പ്രണവ് എന്ന് അരുൺ ഗോപി പറയുന്നു. പ്രണവിന്റെ ഡയലൊഗ് ഡെലിവറി ഓരോ ചിത്രം കഴിയുംതോറും മെച്ചപ്പെട്ടു വരികയാണ് എന്നും പ്രണവ് പൂർണ്ണമായും ഒരു സംവിധായകന്റെ നടൻ ആണെന്നും അദ്ദേഹം പറഞ്ഞു. വിമർശനം സ്വീകരിക്കാൻ മടിയുള്ള ആളൊന്നുമല്ല താനെന്നും പക്ഷെ പ്രണവിനെ വെറുതെ കുറ്റം പറയാൻ വേണ്ടി മാത്രം കുറ്റം കണ്ടു പിടിക്കുന്നവർ നാളെ തിരുത്തി പറയേണ്ടി വരുമെന്നും അരുൺ ഗോപി കൂട്ടിച്ചേർത്തു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.